



അത്തരം ക്രൈം ത്രില്ലർ വിഭാഗത്തിൽ പെടുന്ന ഒരു നോവൽ ആണ് ലാജോ ജോസിന്റെ റൂത്തിന്റെ ലോകം എന്ന പുസ്തകം. ഒരു സിനിമ കാണുന്ന സുഖത്തോടെ വായിച്ചു പോകാവുന്ന ഒരു നോവൽ . ഭാഷയിലെ കല്ലുകടി ഒരിടത്തും കാണാൻ കഴിയില്ല.പതിവ് ആഖ്യാന രീതികളിൽ നിന്നും വ്യത്യസ്തമായി കഥപറച്ചിൽ കഥാപാത്രങ്ങൾ നേരിട്ട് വന്നു പറയുകയാണ് .എന്നാൽ അത് തുടർച്ചയായി കഥയുടെ ഗതിവിഗതികളെ ബാധിക്കാതെ മുന്നോട്ടു പോകുന്നു. ഒരു പക്ഷെ മലയാളത്തിൽ ഇങ്ങനെയൊരു ആഖ്യാന ശൈലി ആദ്യമായാണെന്ന് തോന്നുന്നു. ഓർഹൻ പാമുക്കിന്റെ ചുവപ്പാണെന്റെ പേര് എന്ന നോവലിലും ഇതേ പോലുള്ള ആഖ്യാന ശൈലിയാണ് സ്വീകരിച്ചു പോന്നിട്ടുള്ളത് . ഈ നോവലിൽ കേന്ദ്ര കഥാ പാത്രങ്ങളായ റൂത്തും അവരുടെ ഭർത്താവ് റൊണാൾഡ് തോമസും ഒന്നിടവിട്ട് ആഖ്യാനങ്ങളെ അവതരിപ്പിക്കുന്ന രീതിയിലാണ് കഥ മുന്നോട്ടു കൊണ്ട് പോകുന്നത് .റെട്രോഗ്രേഡ് അംനീഷ്യ ബാധിച്ച റൂത്തും അവരെ പരിചരിക്കുന്ന ഭർത്താവും, അവരവരുടെ മാനസിക വ്യാപാരങ്ങളെ കഥയായി നമുക്ക് മുന്നിൽ എത്തുന്നു.ഓർമകൾക്കും മറവികൾക്കും ഇടയിൽ ജീവിതത്തിൽ പൊരുതി മുന്നോട്ടു പോകുന്നതിനിടയിൽ റൂത്ത് കാണുന്ന ഒരു വാർത്ത ക്യാറ്റ് ആൻഡ് മൗസ് കളിക്കുന്ന സത്യത്തിനും മിഥ്യയ്ക്കുമിടയിൽ യാഥ്യാർത്ഥത്തെ വെളിച്ചത്തുകൊണ്ടുവരുന്നതാണ് കഥ. കഥയുടെ ഒരു സ്ഥലമെത്തുമ്പോൾ യാഥാർഥ്യത്തിന്റെ പൊരുൾ എന്താണെന്നു മനസിലാക്കിത്തരാനുള്ള സൂചനകളൊക്കെ നമ്മുക്ക് കഥാകൃത്ത് ഇട്ടു തരുന്നുണ്ട്.എന്നാൽ അതിന്റെ പിന്നിലുള്ള രഹസ്യത്തിലേക്കും അങ്ങനെ എത്തിച്ചേരാനുള്ള കാരണങ്ങളും ഒടിവിലെ വെളിവാകുന്നുള്ളു. ഒരുവേള കഥാന്ത്യം നമുക്കു ഊഹിക്കാനാകുമെങ്കിലും മേല്പറഞ്ഞ വസ്തുതകളിലേക്കു എത്തിച്ചേരുന്നതെങ്ങനെന്നു വളരെ മനോഹരമായി തന്നെ നോവലിസ്റ്റ് അവതരിപ്പിക്കുന്നു . ഇതൊരു ഉദ്വേഗജനകമായ നോവൽ വിഭാഗത്തിൽ പെടുന്നതുകൊണ്ടു കഥ സന്ദർഭങ്ങളെയും മറ്റുവിവരങ്ങളെയും കുറിച്ചു കൂടുതൽ വിവരിക്കാൻ വയ്യ . ബാക്കി നിങ്ങൾ തന്നെ വായിച്ചു നോക്കു …
മൊത്തിരിനേരം കിടന്നിങ്ങനെ.
തട്ടിവിളിച്ചമ്മയോടുള്ളമർഷമത്രയും
പുതപ്പിനുള്ളിൽ നട്ടുച്ചവരെ മയക്കികിടത്തി ഞാൻ.
പിന്നെ തിരക്കൊട്ടുമേയില്ലായെന്നറിഞ്ഞിട്ടും
തിരക്കു കാട്ടി പത്രപാരായണം തുടങ്ങി.
പത്തു കവിതക്കുള്ള വകയുണ്ടതില്ലെന്ന്കണ്ട്
പുസ്തകമെടുത്ത് കുനുകുനെയെഴുത്തും തുടങ്ങി .
പിന്നെ പ്രസംഗത്തിനുള്ള കഥാകാവ്യങ്ങളു –
മുദ്ധരണികളും മറ്റും ഫേസ്ബുക്കീന്നും
ബാക്കി വാട്സാപ്പ് ഗ്രൂപ്പുകളീന്നുമെടുത്തു .
അപ്പോഴും മുറിയിലെ ചില്ലലമാരയിൽ
ഭാരത രാമായണവും ബൈബിളും പിന്നെ ഖുറാനുമൊക്കെ
പൊടി നിറച്ചു മാറാല പുതച്ചു കിടന്നു .
സന്ധ്യ കഴിഞ്ഞാലന്തി ചർച്ചക്കു പോകണം.
അതിനായി ചാനൽവണ്ടികളത്രയും പുറത്തുകിടക്കും.
ഇവിടെ കൊല്ലിച്ച കണക്കു ചോദിക്കുമ്പം
അവിടെ കൊന്നകണക്കു പറയണം .
പിന്നെ ഉത്തരം മുട്ടുമ്പോൾ ന്യായീകരണ പട്ടം മേടിച്ചു
വീട്ടിൽ കൊണ്ട് വയ്ക്കണം .
ബുദ്ധിജീവിയെന്ന പേരുണ്ടിപ്പോളതു മാറ്റി
സാംസ്‌കാരിക നായകനെന്നാക്കണം .
അങ്ങനെ ചുളുവിലീകൊല്ലമെണ്ണം പറഞ്ഞവ്വാർഡുകളി-
ലേതെങ്കിലുമൊന്നു തരാക്കണം.
പിന്നെയെന്തെന്നുമേതെന്നുമെപ്പൊഴും പറയേണ്ട
പറയേണ്ട സമയത്തവർ പറയുമെന്നേരം
കാൽ കീഴിൽ കിടന്നു വെറുതെ
കുരച്ചുകൊണ്ടിരുന്നാൽ മതി.