Category: Uncategorized
ഉന്മാദിയുടെ കരുനീക്കങ്ങൾ
രണ്ടാം ലോകമഹായുദ്ധകാലത്ത് ബ്രസീലിൽ പ്രവാസത്തിലായിരിക്കുമ്പോൾ സ്റ്റെഫാൻ സ്വെയ്‌ഗ് എഴുതിയ നോവലാണ് ദി റോയൽ ഗെയിം.യുദ്ധവുമായി ബന്ധപ്പെട്ടു ഈ പുസ്തകത്തിനപ്പുറം നിരവധി കാര്യങ്ങളുണ്ടെങ്കിലും ആദ്യം പുസ്തകത്തെക്കുറിച്ചു പറയാം.
ന്യൂയോർക്കിൽ നിന്നും ബ്യൂണസ് അയേഴ്സിലേക്കുള്ള ഒരു കപ്പൽ യാത്രയിലെ സംഭവങ്ങളാണ് നോവലിന്റെ ഇതിവൃത്തം . യാത്ര തുടങ്ങുമ്പോൾ നമ്മുടെ ആഖ്യാതാവ് അറിയപ്പെടുന്ന ലോക ചെസ്സ് ചാമ്പ്യനായ മിർകോ സെന്റോവിച്ചിനെ കപ്പലിൽ വച്ച് കണ്ടുമുട്ടുന്നതോടെയാണ് നോവലാരംഭിക്കുന്നത്.
കളിയുടെ സൗന്ദര്യം , ഏകാഗ്രത കൂട്ടാനുള്ള കഴിവ്, ആസക്തിയുള്ള വശം, കരുക്കൾ കൈവശം വയ്ക്കാനും നശിപ്പിക്കാനുമുള്ള ശക്തി എന്നിവയെക്കുറിച്ചുള്ള വിശാലമായ ഒരു സംഭാഷണത്തിലൂടെ നാടകീയമായ പിരിമുറുക്കം സൃഷ്ടിക്കാൻ നോവലിനു കഴിഞ്ഞിട്ടുണ്ട്. ചെസിന്റെ പ്രതീകാത്മകതയിലൂടെ, യുക്തിയുടെ ഏറ്റ കുറിച്ചിലുകളെ കുറിച്ചുള്ള ആവേശകരവും ഭയാനകവുമായ ഒരു കാഴ്ചപ്പാട് നോവലിൽ കാണാം. നിരാശയും ,നിസ്സഹായതയും വാക്കുകളിലേക്ക് പകർത്തിവെയ്ക്കുന്ന സ്വെയ്‌ഗിന്റെ രീതി അതിഗംഭീരമാണ്.
1881 ൽ ഓസ്ട്രിയയിലെ വിയന്നയിൽ സമ്പന്നമായ ഒരു ഓസ്ട്രിയൻ-ജൂത കുടുംബത്തിലാണ് സ്റ്റെഫാൻ സ്വെയ്‌ഗ് ജനിച്ചത്. സിഗ്മണ്ട് ഫ്രോയിഡിന്റെ കൃതികളിൽ ആകൃഷ്ടനായിരുന്ന സ്വെയ്‌ഗ് ,നോവലിസ്റ്റ്, നാടകകൃത്ത്, ജീവചരിത്രകാരൻ എന്നീ മേഖലകളിൽ പ്രശസ്തനായിരുന്നു.
1933 ൽ ഹിറ്റ്‌ലർ അധികാരത്തിൽ വന്നതോടെ സ്വെയ്‌ഗിന്റെ പുസ്തകങ്ങൾ ജർമ്മനിയിൽ നിരോധിക്കപ്പെട്ടു 1934 ൽ പോലീസ് സ്വീഗിന്റെ വീട്ടിൽ തിരച്ചിൽ നടത്തിയെങ്കിലും അദ്ദേഹം ബ്രസീലിലേക്ക് കടന്നു കളഞ്ഞിരുന്നു. 1942 ഫെബ്രുവരി 23 ന് പെട്രൊപോളിസിലെ അവരുടെ വീട്ടിൽ അദ്ദേഹത്തെയും ഭാര്യ ലോട്ടെയും മരിച്ച നിലയിൽ കണ്ടെത്തി.
രണ്ടാം ലോക മഹായുദ്ധകാലത്തു എഴുതപ്പെട്ട നോവലാണിത് എന്ന് പറഞ്ഞുവല്ലോ .1942 ഫെബ്രുവരിയിൽ നോവലെഴുത്തു പൂർത്തീകരിച്ചുവെങ്കിലും 1943 ൽ എഴുത്തുകാരന്റെ മരണാനന്തരമാണ് ഈ നോവൽ പ്രസിദ്ധീകരിച്ചത്. മൂലകൃതി ജർമൻ ഭാഷയിലാണ് എഴുതപ്പെട്ടത് Schachnovelle എന്ന പേരിൽ . ഇംഗ്ലീഷിൽ പിന്നീട് റോയൽ ഗെയിംഎന്ന പേരിൽ വിവർത്തനം ചെയ്യപ്പെട്ടു.
മലയാളത്തിൽ ഉന്മാദിയുടെ കരുനീക്കങ്ങൾ എന്ന പേരിൽ ഈ പുസ്തകം വിവർത്തനം ചെയ്തിരിക്കുന്നത് ഏ കെ അബ്ദുൽ മജീദ് ആണ്. സാധാരണ വിവർത്തന പുസ്തകങ്ങൾ നിരാശപ്പെടുത്താറാണുള്ളതെങ്കിലും ഈ പുസ്തകമെന്തായാലും ആ ചീത്തപ്പേര് പേറുന്നില്ല. മറ്റൊരു കാര്യം, ഈ പുസ്തകത്തിന്റെ പ്രസാധകരെകുറിച്ചാണ്. നിയതം ബുക്ക്സ് ആണ് ഈ പുസ്തകം പുറത്തിറക്കിയിരിക്കുന്നത്. പുസ്തകത്തിന്റെ കെട്ടിലും മട്ടിലും ഒരു പുതുമയുണ്ട്. ഗുണനിലവാരം ആദ്യപേജുകൾ മുതലേ കാണാം. വില 135 രൂപ.
സജിൽ ശ്രീധറിന്റെ വാസവദത്തയും ആശാന്റെ കരുണയും
കാമനീയകത്തിൻ ഭസ്മകദംബം കണ്ടു!
ധർമ്മയോദ്ധാ കൽക്കി – വിഷ്ണുവിന്റെ അവതാരം
ഹിന്ദു പുരാണത്തിലെ വിഷ്ണുവിന്റെ പത്താമത്തെ അവതാരമായാണ് കൽക്കിയെ കണക്കാക്കുന്നത്. വിഷ്ണു ഭഗവാൻ ധർമ്മ പുനഃസ്ഥാപനത്തിനായി വീണ്ടും അവതരിക്കും എന്നാണല്ലൊ അവതാരകഥകളിൽ പറയപ്പെടുന്നത്. ശംബാല ഗ്രാമത്തിൽ വിഷ്ണുയാതന്റെയും സുമതിയുടെയും മകനായാണ് കൽക്കി ജനിച്ചത്.ഒരു സാധാരണ ഗ്രാമീണൻ എന്നതിൽ കവിഞ്ഞു തനിക്കുള്ള കഴിവുകളെയും പൈതൃകത്തെയും കുറിച്ചുമൊന്നും അയാൾ ബോധവാനല്ല. തൻെറ ജീവിതത്തിന്റെ ഉദ്ധേശമെന്തെന്നു പോലും അയാൾക്കറിഞ്ഞുകൂടാ. അവിടെ തികച്ചും അശ്രദ്ധമായ ജീവിതമാണ് കൽക്കി നയിക്കുന്നത്.
വേദാന്ത രാജാവിനെതിരായ യുദ്ധത്തിൽ തലസ്ഥാന നഗരമായ ഇന്ദ്രഗഡിന്റെ നിയന്ത്രണം കലി പിടിച്ചെടുത്തു കഴിഞ്ഞിരുന്നു .അയാളുടെ ലക്‌ഷ്യം മറ്റൊന്നായിരുന്നു.കലി പ്രഭുവിന്റെ അധീനതയിലുള്ള കീകത്പൂർ പ്രവിശ്യയിൽ വച്ച് തന്റെ പ്രിയപ്പെട്ടവരുടെ മരണം കാണുന്നതോടെയാണ് താനുൾപ്പെടെയുള്ളവർ ചൂഷണം ചെയ്യപ്പെടുകയാണെന്ന് തിരിച്ചറിയുന്നത്.താൻ ജീവിക്കുന്ന ഈ ലോകത്തിന്റെ ഒരു ശുദ്ധീകരണം തന്റെ ലക്ഷ്യമാണെന്നു കൽക്കി മനസ്സിലാക്കുന്നത് അപ്പോൾ മാത്രമാണ്. അതിനായി അയാൾ വടക്കോട്ട് യാത്ര ചെയ്ത് വിഷ്ണുവിന്റെ അവതാരത്തിന്റെ വഴികൾ പഠിക്കുവാൻ ശ്രമിക്കുകയാണ് . രാജാവായി വേദാന്ത വാഴ്ത്തപ്പെട്ടത്തിനു ശേഷം ഇലാവർത്തത്തിലെ നിരവധി ഗോത്രങ്ങളെ ഒരുകുടക്കീഴിൽ കൊണ്ടുവരാൻ കൽക്കി ശ്രമിക്കുന്നു. പലതവണ പിടിക്കപ്പെടുയും എന്നാൽ മരണത്തിന്റെ പിടിയിൽ നിന്ന് പോലും രക്ഷപ്പെട്ടു പോരുകയും ചെയ്യുന്നുണ്ട് കൽക്കി .
കുതിരപ്പക്ഷി -തിരുവിതാംകൂർ ചരിത്രത്തെ കൂട്ടുപിടിച്ചെഴുതിയ നോവൽ
തിരുവിതാംകൂറിലെ പടനായകനായിരുന്ന വൈക്കം പത്മനാഭപിള്ളയെ കുറിച്ച് പ്രത്യേകം പരിചയപ്പെടുത്തേണ്ട ആവശ്യമില്ലല്ലോ . 1767- ൽ വടക്കുംകൂർ ദേശത്താണ് പിള്ളയുടെ ജനനം. അവിടുത്തെ പ്രധാന കളരി ആയിരുന്ന നന്ത്യാട്ടു കളരി നടത്തികൊണ്ടിരുന്നതും പിള്ളയായിരുന്നു. 1789-ൽ തിരുവിതാംകൂർ സൈന്യത്തിൽ ചേർന്നെങ്കിലും ടിപ്പു സുൽത്താന്റെ നെടുംകോട്ട ആക്രമണത്തെ ചെറുത്തു തോൽപ്പിച്ചതോടെയാണ് പത്മനാഭപിള്ള പ്രശസ്തിയിലേക്കുയരുന്നത്.
1790 ഏപ്രിലിൽ ടിപ്പു വീണ്ടും തിരുവിതാംകൂർ ആക്രമിക്കാനെത്തി. ടിപ്പുവിന്റെ സൈന്യം പെരിയാറിന്റെ തീരത്ത് തമ്പടിച്ചിരിക്കുമ്പോൾ, കായലിലെ കൽമതിലുകൾ തകർത്ത് വെള്ളം ഒഴുക്കിവിട്ടു വെള്ളപ്പൊക്കം
സൃഷ്ടിച്ചെന്നും ഗത്യന്തരമില്ലാതെ ടിപ്പുവിനു മടങ്ങേണ്ടി വന്നെന്നും ഒരു കഥ നിലനിൽക്കുന്നുണ്ട് . ആ സംഭവത്തിൽ പിള്ളയ്ക്ക് കൂട്ട് സുഹൃത്തായ കുഞ്ചുകുട്ടി പിള്ളയാണെന്നും പറയപ്പെടുന്നുണ്ട്. എന്നാൽ വെള്ളപ്പൊക്കം കൃത്രിമമായി സൃഷ്ടിച്ചതല്ലെന്നും ,അതിശക്തമായ മഴയിൽ പെരിയാർ കര കവിഞ്ഞൊഴുകിയതാണെന്നും പറഞ്ഞു കേട്ടിട്ടുണ്ട്. എന്ത് തന്നെയായാലും ടിപ്പുവിന്റെ പരാജയത്തിന് ചുക്കാൻ പിടിച്ചവരുടെ മുൻനിരയിൽ തന്നെയാണ് പത്മനാഭപിള്ളയുടെ സ്‌ഥാനം.
പത്മനാഭപിള്ളയും, കേശവ പിള്ളയും ,കുഞ്ചുകുട്ടിയും ,കുതിരപ്പക്ഷിയുമൊക്കെയാണ് സജിത് മോഹന്റെ കുതിരപ്പക്ഷി എന്ന നോവലിലെ മുഖ്യ കഥാപാത്രങ്ങളായി പ്രത്യക്ഷപ്പെടുന്നത്. എന്നാൽ കുതിരപ്പക്ഷിയെ പോലുള്ള കഥാപാത്രങ്ങളെ ചരിത്രത്തിന്റെ ഏടുകളിൽ ചികയാൻ പോയാൽ നിരാശയായിരിക്കും ഫലം. എന്നാൽ ഈ കഥാപാത്രങ്ങളെ കൊട്ടാരത്തിൽ ശങ്കുണ്ണി രചിച്ച ബൃഹദ്ഗ്രന്ഥമായ ഐതിഹ്യമാലയിൽ കാണുകയും ചെയ്യാം. ഐതിഹ്യമാലയിലെ കുഞ്ചുകുട്ടിപിള്ള സർവാധി വാര്യക്കാർ,കൊട്ടാരക്കര ചന്ദ്രശേഖരൻ എന്നീ അദ്ധ്യായങ്ങളിൽ ഇവരെക്കുറിച്ചു പറയുന്നുണ്ട്.
കുതിരപ്പക്ഷി എന്ന നോവൽ തിരുവിതാംകൂർ ചരിത്രവുമായി ബന്ധപ്പെട്ട ഒന്നാണ്. ചോരയും, കണ്ണീരും വീണുണങ്ങിയ തിരുവിതാംകൂർ മണ്ണിന്റെ കഥ വേറൊരു കാഴ്ചയിൽ അവതരിപ്പിക്കുകയാണിവിടെ. കാർത്തിക തിരുനാൾ ധർമ്മരാജാവിന്റെ കാലഘട്ടമാണ് നോവൽ കാലഘട്ടം . ടിപ്പുവിന്റെ നെടുങ്കോട്ട ആക്രമണങ്ങളിലെ ചെറുത്തു നിൽപ്പിൽ മാത്രം ഒതുങ്ങി നിൽക്കാതെ , ടിപ്പുവിന്റെ മരണത്തിൽ മാത്രമല്ല, അദ്ദേഹത്തിന്റെ പടത്തലവന്മാരായ ഫൈറോസ്ഖാൻ, ബൈറാംഖാൻ എന്നിവരുടെ എന്നിവരെ കൊന്നു തള്ളിയതിന്റെ പിറകിലും തിരുവിതാംകൂറിനും പങ്കുണ്ടെന്ന് വിശദമാക്കുന്നുണ്ട് ഈ നോവലിൽ.
നോവലിലെ ഏറ്റവും അകർഷകവും,മനോഹരവുമായി തോന്നിയ ഭാഗം അതിലെ മൂപ്പത്തിയ്യെട്ടാമത്തെ അദ്ധ്യായത്തിലെ പദ്മനാഭ പിള്ളയും യുവസന്യാസി മണികണ്ഠനും തമ്മിലുള്ള സംഭാഷണമാണ്. മഹാഭാരതത്തിലെ വിദുരവാക്യത്തിന്റെയോ, ഭീഷമോപദേശത്തിന്റെയൊക്കെയോ പോലെ കണക്കാക്കാവുന്ന ഒരു ചെറു അദ്ധ്യായമാണിത്. പിള്ളയുടെ സംശയങ്ങൾക്ക് മറുപടികൊടുക്കുന്ന തരത്തിലാണ് ആ അദ്ധ്യായത്തിലുള്ളത്. ജീവിതവും, മരണവും,ലോകത്തിന്റെ അവസ്ഥകളും, മനസ്സിന്റെ ആകുലതകളും, അതിന്റെ കെട്ടുപാടുകളും അന്വേഷങ്ങളുമൊക്കെയായി ഒരുപാടു കാര്യങ്ങൾ ചെറിയ രീതിയിലെങ്കിലും അതിൽ ചർച്ച ചെയ്യുന്നുണ്ട്.
മാസ്റ്റേർസ് പബ്ലിക്കേഷനാണ് പുസ്തകം പുറത്തിറക്കിയിരിക്കുന്നത്, വില 390 രൂപ.
പാടലീ പുത്രത്തിലെ യുവരാജാവ്- അശോകത്രയം സീരീസിലെ ആദ്യ പുസ്തകം
മൗര്യകാലഘട്ടത്തെകുറിച്ചുള്ള അതിബൃഹത്തായ വിവരങ്ങളൊന്നും നമ്മുടെ മുന്നിലില്ല . ലഭ്യമായതിൽ പലതും ഐതിഹ്യങ്ങളും, ഭാവനകളും, അതിഭാവുകത്വങ്ങളും കൊണ്ട് കൂട്ടികുഴച്ചെടുത്ത രൂപത്തിലുള്ളതാണ്.
ഇവയിൽ നിന്നും യാഥാർഥ വസ്തുതയെ ഇഴതിരിച്ചെടുക്കുക ശ്രമകരമായ ഒരു സംഗതിയാണ്.ചന്ദ്രഗുപ്ത മൗര്യന്റെ മകനും, ആര്യന്മാരുടെയും രണ്ടാമത്തെ ചക്രവർത്തിയുമായ സാമ്രാട് ബിന്ദുസാരൻ ഏതോ രോഗം ബാധിച്ചു കിടപ്പിലായിരിക്കുമ്പോഴത്തെ ഒരു അവസ്ഥയിലാണ് നോവൽ ആരംഭിക്കുന്നത് . അമ്പതു വർഷങ്ങൾക്കു മുൻപ് വിശാലമായ സാമ്രാജ്യത്തിനു അടിത്തറയിടുകയും പാടലീപുത്രം തലസ്ഥാനമാക്കി ഭരിച്ചിരുന്നയാളാണ് ചന്ദ്രഗുപ്തൻ. ചന്ദ്രഗുപ്തനെ രാജ്യാധികാരിയാക്കി വളർത്തികൊണ്ടുവന്ന ചാണക്യൻ എന്ന ബുദ്ധിരാക്ഷന്റെ നീക്കങ്ങളെപ്പറ്റി നമ്മൾ ധാരാളം വായിച്ചിട്ടുണ്ടല്ലോ.
അസുഖബാധിതനായ ഇപ്പോഴത്തെ രാജാവ് ഏതു നിമിഷവും മരണപ്പെടാം .അത്തരമൊരു അവസ്ഥയിൽ തന്റെ സാമ്രജ്യത്തിൽ പൊട്ടിമുളച്ചുകൊണ്ടിരിക്കുന്ന പ്രശ്നങ്ങളും ,കലാപങ്ങളും കൈകാര്യം ചെയ്യുക എന്നത് ഏതൊരു രാജാവിനും വെല്ലിവിളി തന്നെയാണ്. ബിന്ദുസാരന് നൂറു പുത്രന്മാരുണ്ട് . രാജകുമാരൻ സുഷേമൻ അടുത്ത രാജാവാകുമെന്നാണ് എല്ലവരും പ്രതീക്ഷിക്കുന്നത്. കാരണം വൈശ്യപുത്രനായതുകൊണ്ടു രാജാവിന് അശോകനുമേൽ അത്ര താല്പര്യവുമില്ല. അയാൾ മാറ്റിനിർത്തേണ്ടത് മറ്റുള്ളവരുടെയും ആവശ്യമാണ്.ബിന്ദുസാരന് ശേഷം ഇനിയാര് എന്നുള്ള ചോദ്യത്തിന്റെ ഉത്തരം തന്നെയാണ് ഈ പുസ്തകം നമുക്ക് തരുന്നത്.
വിശ്വാസവഞ്ചന , അധികാരരാഷ്ട്രീയം,പ്രേമം, ഗൂഢാലോചനകൾ എന്നിവ കൊണ്ട് സമൃദ്ധമാണീ നോവൽ. ജാതിയും,മതവും എങ്ങനെയാണ് അധികാര രാഷ്ട്രീയത്തിലും ,സമൂഹത്തിലും ആധിപത്യം പുലർത്തുന്നതെന്ന് നിരവധി സംഭവങ്ങൾകൊണ്ട് ഉദാഹരിക്കുന്നുണ്ട് .അത്തരം വിശദാംശങ്ങളിലൂടെ അന്നത്തെ കാലത്തും ജാതി എത്രത്തോളം പ്രശ്നങ്ങൾ സൃഷ്ടിച്ചിരുന്നുവെന്ന് മനസ്സിലാക്കാം .
ചരിത്രത്തിന്റെ പിൻബലമുണ്ടെങ്കിലും ഫിക്ഷനായി തന്നെ വായിക്കേണ്ട ഒരു പുസ്തകമാണിത് എന്ന് എഴുത്തുകാരൻ തന്നെ മുന്നറിയിപ്പ് നല്കുന്നുണ്ട്. അശോകന്റെ ജീവിതകാലത്ത് ചാണക്യൻ ജീവിച്ചിരുന്നതായുള്ള സംഭവങ്ങളൊക്കെ ഭാവന മാത്രമാണ്.മാത്രമല്ല നോവലിൽ ചേർത്തിട്ടുള്ള സാങ്കൽപ്പിക കഥാപാത്രങ്ങളുടെ പേരുകളും അക്കമിട്ടു പറയുന്നുമുണ്ട്. അതുകൊണ്ടു ഈ പുസ്തകത്തെ ചരിത്രകഥയായി തെറ്റിദ്ധരിക്കരുതെന്ന ഒരു മുൻകൂർ ജാമ്യം എഴുത്തുകാരനെടുക്കുന്നുണ്ട്.
എഴുത്തുകാരൻ ശ്രേയസ് ഭവേയുടെ ആദ്യ പുസ്തകമാണിത്. എന്നാൽ പുസ്തകം വായിച്ചു മടക്കുമ്പോൾ ഇരുത്തം വന്ന ഒരെഴുത്തുകാരന്റെ ഒരു പുസ്തകമായിട്ടേ നമുക്ക് തോന്നൂ. മലയാള വിവർത്തനം ചെയ്ത റോയ് കുരുവിളയും അതിമനോഹരമായി തനറെ കർത്തവ്യം നിർവ്വഹിച്ചിട്ടുണ്ട്. മാതൃഭൂമിയാണ് പുസ്തകം പുറത്തിറക്കിയിരിക്കുന്നത്,വില 340 രൂപാ.
ഡയറികുറിപ്പുകൾ ചുരുളഴിക്കുന്ന കൂട്ടകൊലപാതക ദുരൂഹതകൾ
രാവണൻ:പരാജിതരുടെ ഗാഥ
രാമായണത്തിന് ഇന്ത്യയിൽ മാത്രമല്ല ലോകമെമ്പാടും എണ്ണിയാലൊടുങ്ങാത്ത വകഭേദങ്ങൾ ഇറങ്ങിയിട്ടുണ്ട്. അതിലെ കഥകൾക്കും ,ഉപകഥകൾക്കുംവരെ ദിനം പ്രതി പുതിയ വ്യാഖ്യാനങ്ങളും പൊളിച്ചെഴുത്തുക്കളും നടന്നുകൊണ്ടിരിക്കുന്നു. അത്തരം ആവിഷ്കാര ,ആസ്വാദന സ്വാതന്ത്ര്യങ്ങൾക്കെതിരെ മതമൗലികവാദികളുടെ എതിർപ്പും ആക്രമണങ്ങളും നടന്നുകൊണ്ടിരിക്കുന്നു. ആ മണ്ണിടങ്ങളിലേക്കാണ് ആനന്ദ് നീലകണ്ഠന്റെ രാവണൻ:പരാജിതരുടെ ഗാഥ എന്ന നോവൽ കടന്നു വന്നത്.
അമ്പത്തിരണ്ട് അധ്യായങ്ങളിലായി രാവണനാലും, രാവണന്റെ വിശ്വസ്തനായ ഭദ്രനാലുമാണ് ഈ നോവൽ മുന്നോട്ടു പോകുന്നത്. രാവണന്റെ മരണത്തിനു ശേഷം ഭദ്രനാണ് കഥ പറഞ്ഞു മുഴുമിപ്പിക്കുന്നത്. ബോധത്തിനും ,അബോധത്തിനുമിടയിലെ നൂൽപാലത്തിലൂടെ മരണമെത്തി നിൽക്കുന്ന അവസാന സമയത്ത് രാവണന്റെ മനസ്സിൽ തെളിയുന്ന ഭൂതകാലമാണ് ഈ നോവലിലെ ഏറിയ സംഭവങ്ങളും.
കൊടിയ ദാരിദ്ര്യവും,അവശതകളൂം പേറുന്ന, താഴെക്കിടയിലെ ഒരു കുടുംബത്തിലെ ഒരംഗമായിരുന്നു രാവണൻ. രാവണൻ ഒരു യാഥാസ്ഥിതികനെന്നു സ്വയം അവകാശപ്പെടുകയും, അതിനു വേണ്ടി എന്തെങ്കിലുമൊക്കെ ചെയ്യണമെന്ന് ആഗ്രഹിക്കുകയും ചെയ്യുന്നയാളാണ്. ദേവപ്രീതിയ്ക്കു വേണ്ടിയുള്ള പൂജയെ പരിഹാസത്തോടെ മാത്രം കാണുന്ന അയാൾ അത്തരം സംഭവങ്ങൾ മനുഷ്യന്റെ ഒടുങ്ങാത്ത സുഖാനുഭവ അന്വേഷണങ്ങൾക്കും, ആഗ്രഹപ്രാപ്തിക്കും നടത്തുന്ന വെറും പ്രഹസനങ്ങളാണെന്നു അഭിപ്രായമുള്ളവനാണ്.
അസുരകുലത്തിന്റെ പ്രധാന ആരാധ്യദേവത പരമശിവനാണ്, സ്വവഭാവികമായും ഇന്ദ്രനുൾപ്പെടയുള്ള ദേവപക്ഷം തെമ്മാടികളും,മര്യാദയില്ലാത്തവരുമാണ്. തകർക്കപ്പെട്ട ഒരു സംസ്കാരം രാവണന്റെ പിന്നിലുണ്ട്. പ്രതീക്ഷ നഷ്ടപ്പെട്ട ഒരു ജനത അയാൾക്ക് മുന്നിലുണ്ട് . അവരുടെ പ്രതീക്ഷകളുടെ ഭാരം പേറുന്നത് രാവണനാണ്. സ്വന്തം തിക്താനുഭവങ്ങളിൽ നിന്നും നേടിയ അനുഭവപാഠങ്ങളിൽ നിന്നാണ് രാവണൻ അസുരകുലത്തിലെ മഹാരാജാവായി ഉയർന്നു വന്നത്.
രാജാവിന് ബദലായി,തെരഞ്ഞെടുക്കപ്പെട്ട ഒരു സമിതിക്കാണ് അധികാരമുള്ള ഉന്നതമായ ജനാധിപത്യസംവിധാനമെങ്കിലും ,ഒരുവേള രാവണൻ തന്നെ അതിനെ തള്ളി കളയുന്നുമുണ്ട്. വാഗ്ദാനങ്ങൾ നൽകിയും ജനങ്ങളുടെ എണ്ണിയാലൊടുങ്ങാത്ത പ്രതീക്ഷകളും പേറി അധികാര്യത്തിലേറുന്നവർ ,ഒടുവിൽ തങ്ങളുടെ നിലനിൽപ്പിനും വ്യക്തിഗത താല്പര്യങ്ങൾക്കും വേണ്ടി വിട്ടുവീഴ്ചകൾക്ക് തയ്യാറാകേണ്ടി വരുന്നു എന്നതിന്റെ പ്രത്യക്ഷ ഉദാഹരണം തന്നെയാണിത്.
സങ്കീർണ്ണതയും ,അർത്ഥനശൂന്യമായ ആചാരങ്ങളും വർധിച്ച് വരുന്നതോടെ സമൂഹത്തിനുമേൽ സവർണ്ണർ അധികാരവും നിയന്ത്രണവും ഏറ്റെടുക്കുന്നതോടെ ഉണ്ടായേക്കാവുന്ന എല്ലാ പ്രതിസന്ധികളും രാവണനും അഭിമുഖീകരിക്കുന്നുണ്ട്. സ്വാർത്ഥതയോളം നിന്ദാർഹമായ മറ്റൊന്നുമില്ല എന്ന് വിളിച്ചു പറയുമ്പോൾ തന്നെ അധികാരത്തിന്റെ ഉന്മാദാവസ്ഥയിൽ സ്വാർത്ഥതയെ അടിസ്ഥാന വികാരമെന്ന് പറഞ്ഞ് ന്യായീകരിക്കുന്നുമുണ്ട് രാവണൻ. ആട്ടിമറിയിലൂടെയും ,കലാപങ്ങളിലൂടെയും പിടിച്ചെടുത്ത തന്റെ അധികാരം സൈനിക ശക്തി ഉപയോഗിച്ചാണ് ചോദ്യം ചെയ്യലുകളെ അടിച്ചമർത്തിക്കൊണ്ടിരുന്നത്. എന്നിട്ടും രക്ത ചൊരിച്ചിലില്ലാതെയാണ് താൻ രാജ്യം നേടിയതെന്ന് അയാൾ സ്വയം വിശ്വസിക്കാൻ ശ്രമിക്കുകയും ചെയ്യുന്നുണ്ട്. സ്വന്തം ജനതയുടെ നന്മയക്ക് വേണ്ടി ഒരു രാജ്യദ്രോഹിയെയും ഒഴിവാക്കരുത് എന്നാണ് രാവണന്റെ പക്ഷം. തന്റെ നിലപാടുകളുടെ കൂറുമാറ്റങ്ങൾക്ക് അയാൾക്ക് ആയാളുടേതായ ന്യായീകരണങ്ങളുണ്ട്.
രാവണന്റെയുള്ളിൽ മറഞ്ഞിരിക്കുന്ന ക്രൂരമുഖങ്ങൾ മറ നീക്കി പലപ്പോഴായി പുറത്തു വരുന്നുണ്ട്. സ്വന്തം മാതാവു പോലും അയാളുടെ ചെയ്തികളിൽ നിന്നും മാറ്റി നിർത്തപ്പെടുന്നില്ല. സഹോദരിയുടെ രാത്രി സാഹസങ്ങളേയും ,വ്യഭിചാര വാർത്തകളെയും അസാമാന്യമായി തന്നെയാണ് രാവണൻ ന്യായീകരിക്കുന്നത്. അതിന്റെയെല്ലാം കാരണമായി പറയുന്നത് ബാല്യത്തിൽ തങ്ങൾക്ക് നിഷേധിക്കപ്പെട്ട സുഖ സൗകര്യങ്ങളും,സ്നേഹവാത്സല്യവുമൊക്കെയാണ്. ഒരിക്കൽ തന്റെ സിംഹാസനം കൈയ്യടക്കാൻ ശ്രമിച്ച സഹോദരീ ഭരത്താവിനെ കൊലപ്പെടുത്താൻ യാതൊരുമടിയും കാണിക്കുന്നില്ല രാവണൻ.
രാവണന്റെ പ്രിയങ്കരനായ പുത്ര മേഘനാദനാണ്. അയാൾ സുന്ദരനും ,സുമുഖനും അഭ്യസിയുമാണ്. എന്നാൽ സുന്ദരിയായ പരിചാരികയിൽ ജനിച്ച അതികായനെന്ന പുത്രൻ മാറ്റിനിർത്തപ്പെടുന്നതിലെ ഉദ്ദേശം വ്യക്തമാണ്. ദാസീ പുത്രനായതുകൊണ്ട് മാത്രമല്ല ആ വിവേചനം,തൊലികറുപ്പിന്റെ രാഷ്ട്രീയം തന്നെയാണത്. തന്റെ ആ മകന്റെ മരണത്തെ പ്രതീക്ഷിക്കുകയും, ആഗ്രഹിക്കുകയും ചെയ്യുന്ന മാനസിക വ്യാപാരങ്ങളെ ,രക്ത ബന്ധത്തെക്കാൾ സൌഹൃദത്തിനു വില കാണുന്ന രാവണന്റെ കുടില തന്ത്രങ്ങളായേ കാണാനാവൂ.
അസുര ചക്രവർത്തിയായ തന്റെ സഹോദരന്റെ പത്നിയാകാനാണ് സീതയോട് രാവണൻ അപേക്ഷിക്കുന്നത്. എന്നാൽ അപേക്ഷ നിഷേധിച്ച സീതയെ തട്ടികൊണ്ട് വന്ന് പാർപ്പിച്ചാണ് രാവണൻ തന്റെ ചെയ്തികൾക്ക് ന്യായവാദങ്ങളുയർത്തുന്നത്. സ്ത്രീകളോട് മര്യാദ കാണിക്കുന്നവന്നാണെന്ന് സ്വയം ആഭിമാനിച്ചിരുന്നുവെങ്കിലും,അവരുടെ സമ്മതമില്ലാതെ സ്വന്തം ഇംഗിതത്തിനായി എന്തും ചെയ്യാമെന്ന് രാവണൻ പലപ്പോഴായി കാണിച്ചു തരുന്നുമുണ്ട്. ഒരിടത്ത് വേശ്യാ വൃത്തിയും,പരപുരുഷ ബന്ധവും അസുരകുലത്തിന്റെ സാമൂഹികാചാരങ്ങൾ പ്രകാരം കുറ്റമല്ലെന്ന് പ്രഖ്യാപിക്കുന്നതിലൂടെ സഹോദരിയുടെ വഴിപിഴച്ച നടത്തിപ്പിനെ സമർത്ഥമായി വെളുപ്പിക്കുന്നുണ്ട്.
ദൂതിനായി വന്ന ഹനുമാനോട് ദൂതരുടെ നീതിമര്യാദകളെകുറിച്ച് പ്രസംഗിക്കുമ്പോഴും, സീതയെ സ്വന്തം മകളായാണ് കാണുന്നതെന്നാണ് രാവണൻ വ്യക്തമാക്കുന്നത്. പുത്രിയാണെങ്കിൽ പോലും അവളുടെ ഭരത്താവിന്റെ അനുമതിയില്ലാതെ പിടിച്ചുകൊണ്ടു വന്ന് അന്യായമായി പാർപ്പിക്കുന്നതിലെ വിരോധാഭാസം മുഴച്ചു നില്ക്കുന്നുണ്ട്. മരണത്തോട് മുഖാമുഖം കിടക്കുമ്പോഴും താൻ ചെയ്തതെല്ലാം ധർമ്മമായിരുന്നുവെന്ന് രാവണൻ ഉറച്ചു വിശ്വസിക്കുന്നുണ്ട്. മരത്തിന് പിന്നിൽ ഒളിച്ചിരുന്ന് ബാലിയെ രാമൻ വധിച്ചതിലെ അനീതിയെക്കുറിച്ച് പറയുമ്പോഴും ,ഭദ്രൻ തനിക്ക് വേണ്ടി ചെയ്ത ഒളിപ്പോരാട്ടങ്ങളെയും,അസംഖ്യം കൊലപാതകങ്ങളെയും ബോധപൂർവ്വം വിസ്മരിക്കുന്നു. എങ്കിൽ തന്നെയും ചിലയിടങ്ങളിൽ കർത്തവ്യബോധമുള്ള ഉത്തമ പിതാവിന്റെ വേഷമെടുത്തണയുന്നുണ്ട് രാവണൻ.
ഇവിടെ രാവണൻ അധികാര വർഗ്ഗത്തെ പ്രതിനിധാനം ചെയ്യുമ്പോൾ ,ഭദ്രൻ സാധാരണ ജനവിഭാ ഗങ്ങളെ പ്രതിനീകരിക്കുന്നു.ആര് ഭരിച്ചാലും അക്രമം ഒന്നു മാത്രമാണ് ലോകം ഭരിച്ചിട്ടുള്ളത്. അധികാരം നേടികഴിയുമ്പോൾ പതിയെ അവരും ആക്രമങ്ങളുടെയും ,അഴിമതികളുടെയും പിന്നാലെ പായുന്നു. സ്വന്തം നിലനിൽപ്പിന് അത് അത്യന്താപേക്ഷിതമാണെന്നും ഏതു പ്രകാരവും തന്റെ അപ്രമാദിത്വം നിലനിർത്തുകയും വേണമെന്ന് അവർ വിചാരിക്കുന്നു. ഒരുപക്ഷേ അധികാരമില്ലെങ്കിൽ നിലനിൽപ്പില്ലെന്നുള്ള തിരിച്ചറിവാകാം അതിനു പിന്നിൽ. രാജ്യത്തിന്റെ ഈ അവസ്ഥ ഒരിക്കലും മാറാൻ പോകുന്നില്ലെന്ന് ഭദ്രനറിയാം. അധികാരമുള്ളിടത്തോളം സകലതും പിടിച്ചടക്കുക എന്നതാണല്ലോ ഭരിക്കുന്നവരുടെ തന്ത്രം.
തന്റെ കൂടെയുള്ള ഓരോരുത്തരുടെയും മരണമാണ് രാവണനിൽ പുതിയ ബോധോദയങ്ങൾ സൃഷ്ടിക്കുന്നത്. അതുവരെ താൻ മുറുകെ പിടിച്ചുകൊണ്ടു നടന്ന വിശ്വാസ പ്രമാണങ്ങളെ വിശകലനം ചെയ്യാൻ ശ്രമിക്കുന്നത് ആ വൈകിയ ആ സമയങ്ങളിലാണ്. യുദ്ധം ചെയ്യുന്നത് സ്വാർത്ഥന്യായങ്ങളെ സംരക്ഷിക്കുന്നതിന് വേണ്ടി മാത്രമാണെന്ന ഭാര്യ മണ്ഡോദരിയുടെ ശകാര രൂപത്തിലുള്ള വാക്കുകളാണ് രാവണനെ അപ്പോളെങ്കിലും ആസ്വസ്ഥനാക്കുന്നത്. തന്റെ ഈ യുദ്ധം അസുരന്മാരുടെ അഭിമാനത്തിനു വേണ്ടിയുള്ളതാണെന്നും വ്യാപകമായ ജാതീയത ഇല്ലാതാക്കുവാനുള്ളതെന്നുമുള്ള പൊള്ളയായ വിശ്വാസങ്ങളുടെ മേൽ കിട്ടിയ കനത്ത പ്രഹരമായിരുന്നു അവരുടെ വാക്കുകൾ. സോദരിയെ അപമാനിച്ചതിനും,വിരൂപയാക്കപ്പെട്ടതിനും പകരം വീട്ടുമെന്ന് നിശ്ചയിക്കുന്ന അതേ രാവണൻ തന്നെയാണ് അവളെ വിധവയുമാക്കിയത്. തന്റെ മരണത്തെ പ്രതീക്ഷിച്ചു കിടക്കുമ്പോൾ മാത്രമാണ് രാജാവെന്ന നിലയിൽ കാട്ടികൂട്ടിയതെല്ലാം ഒരു നേരരേഖ പോലെ തന്റെ അബോധമണ്ഡലത്തിൽ ഒരു പുനർചിന്തനത്തിന് വിധേയമാക്കാൻ രാവണന് കഴിയ്യുന്നത്.
തന്റെ മരണശേഷം തന്റെ ജനങ്ങൾക്ക് എന്തു സംഭവിക്കുമെന്നുള്ള ഒരു ഉത്കണ്ഠ രാവണനുണ്ട്. തനിക്കു ശേഷം വരുന്ന രാമൻ പൗരോഹിത്യത്തിന്റെയും,ബ്രാഹ്മണകേന്ദ്രീകൃത സാമൂഹികാവസ്ഥയുടെയും പ്രതിനിധിയായി ഒരേ സമയം ഇരയും വേട്ടക്കാരനുമാകുന്ന ഒരു അവസ്ഥ രാവണൻ മുൻകൂട്ടി കാണുന്നുമുണ്ട്. രാവണന്റെ ആ കാഴ്ചയ്ക്ക് വർത്തമാന ഇന്ത്യനവസ്ഥയുമായി അഭേദ്യബന്ധം തന്നെയുണ്ടല്ലോ.
രാവണൻ:പരാജിതരുടെ ഗാഥ
രാമായണത്തിന് ഇന്ത്യയിൽ മാത്രമല്ല ലോകമെമ്പാടും എണ്ണിയാലൊടുങ്ങാത്ത വകഭേദങ്ങൾ ഇറങ്ങിയിട്ടുണ്ട്. അതിലെ കഥകൾക്കും ,ഉപകഥകൾക്കുംവരെ ദിനം പ്രതി പുതിയ വ്യാഖ്യാനങ്ങളും പൊളിച്ചെഴുത്തുക്കളും നടന്നുകൊണ്ടിരിക്കുന്നു. അത്തരം ആവിഷ്കാര ,ആസ്വാദന സ്വാതന്ത്ര്യങ്ങൾക്കെതിരെ മതമൗലികവാദികളുടെ എതിർപ്പും ആക്രമണങ്ങളും നടന്നുകൊണ്ടിരിക്കുന്നു. ആ മണ്ണിടങ്ങളിലേക്കാണ് ആനന്ദ് നീലകണ്ഠന്റെ രാവണൻ:പരാജിതരുടെ ഗാഥ എന്ന നോവൽ കടന്നു വന്നത്.
അമ്പത്തിരണ്ട് അധ്യായങ്ങളിലായി രാവണനാലും, രാവണന്റെ വിശ്വസ്തനായ ഭദ്രനാലുമാണ് ഈ നോവൽ മുന്നോട്ടു പോകുന്നത്. രാവണന്റെ മരണത്തിനു ശേഷം ഭദ്രനാണ് കഥ പറഞ്ഞു മുഴുമിപ്പിക്കുന്നത്. ബോധത്തിനും ,അബോധത്തിനുമിടയിലെ നൂൽപാലത്തിലൂടെ മരണമെത്തി നിൽക്കുന്ന അവസാന സമയത്ത് രാവണന്റെ മനസ്സിൽ തെളിയുന്ന ഭൂതകാലമാണ് ഈ നോവലിലെ ഏറിയ സംഭവങ്ങളും.
കൊടിയ ദാരിദ്ര്യവും,അവശതകളൂം പേറുന്ന, താഴെക്കിടയിലെ ഒരു കുടുംബത്തിലെ ഒരംഗമായിരുന്നു രാവണൻ. രാവണൻ ഒരു യാഥാസ്ഥിതികനെന്നു സ്വയം അവകാശപ്പെടുകയും, അതിനു വേണ്ടി എന്തെങ്കിലുമൊക്കെ ചെയ്യണമെന്ന് ആഗ്രഹിക്കുകയും ചെയ്യുന്നയാളാണ്. ദേവപ്രീതിയ്ക്കു വേണ്ടിയുള്ള പൂജയെ പരിഹാസത്തോടെ മാത്രം കാണുന്ന അയാൾ അത്തരം സംഭവങ്ങൾ മനുഷ്യന്റെ ഒടുങ്ങാത്ത സുഖാനുഭവ അന്വേഷണങ്ങൾക്കും, ആഗ്രഹപ്രാപ്തിക്കും നടത്തുന്ന വെറും പ്രഹസനങ്ങളാണെന്നു അഭിപ്രായമുള്ളവനാണ്.
അസുരകുലത്തിന്റെ പ്രധാന ആരാധ്യദേവത പരമശിവനാണ്, സ്വവഭാവികമായും ഇന്ദ്രനുൾപ്പെടയുള്ള ദേവപക്ഷം തെമ്മാടികളും,മര്യാദയില്ലാത്തവരുമാണ്. തകർക്കപ്പെട്ട ഒരു സംസ്കാരം രാവണന്റെ പിന്നിലുണ്ട്. പ്രതീക്ഷ നഷ്ടപ്പെട്ട ഒരു ജനത അയാൾക്ക് മുന്നിലുണ്ട് . അവരുടെ പ്രതീക്ഷകളുടെ ഭാരം പേറുന്നത് രാവണനാണ്. സ്വന്തം തിക്താനുഭവങ്ങളിൽ നിന്നും നേടിയ അനുഭവപാഠങ്ങളിൽ നിന്നാണ് രാവണൻ അസുരകുലത്തിലെ മഹാരാജാവായി ഉയർന്നു വന്നത്.
രാജാവിന് ബദലായി,തെരഞ്ഞെടുക്കപ്പെട്ട ഒരു സമിതിക്കാണ് അധികാരമുള്ള ഉന്നതമായ ജനാധിപത്യസംവിധാനമെങ്കിലും ,ഒരുവേള രാവണൻ തന്നെ അതിനെ തള്ളി കളയുന്നുമുണ്ട്. വാഗ്ദാനങ്ങൾ നൽകിയും ജനങ്ങളുടെ എണ്ണിയാലൊടുങ്ങാത്ത പ്രതീക്ഷകളും പേറി അധികാര്യത്തിലേറുന്നവർ ,ഒടുവിൽ തങ്ങളുടെ നിലനിൽപ്പിനും വ്യക്തിഗത താല്പര്യങ്ങൾക്കും വേണ്ടി വിട്ടുവീഴ്ചകൾക്ക് തയ്യാറാകേണ്ടി വരുന്നു എന്നതിന്റെ പ്രത്യക്ഷ ഉദാഹരണം തന്നെയാണിത്.
സങ്കീർണ്ണതയും ,അർത്ഥനശൂന്യമായ ആചാരങ്ങളും വർധിച്ച് വരുന്നതോടെ സമൂഹത്തിനുമേൽ സവർണ്ണർ അധികാരവും നിയന്ത്രണവും ഏറ്റെടുക്കുന്നതോടെ ഉണ്ടായേക്കാവുന്ന എല്ലാ പ്രതിസന്ധികളും രാവണനും അഭിമുഖീകരിക്കുന്നുണ്ട്. സ്വാർത്ഥതയോളം നിന്ദാർഹമായ മറ്റൊന്നുമില്ല എന്ന് വിളിച്ചു പറയുമ്പോൾ തന്നെ അധികാരത്തിന്റെ ഉന്മാദാവസ്ഥയിൽ സ്വാർത്ഥതയെ അടിസ്ഥാന വികാരമെന്ന് പറഞ്ഞ് ന്യായീകരിക്കുന്നുമുണ്ട് രാവണൻ. ആട്ടിമറിയിലൂടെയും ,കലാപങ്ങളിലൂടെയും പിടിച്ചെടുത്ത തന്റെ അധികാരം സൈനിക ശക്തി ഉപയോഗിച്ചാണ് ചോദ്യം ചെയ്യലുകളെ അടിച്ചമർത്തിക്കൊണ്ടിരുന്നത്. എന്നിട്ടും രക്ത ചൊരിച്ചിലില്ലാതെയാണ് താൻ രാജ്യം നേടിയതെന്ന് അയാൾ സ്വയം വിശ്വസിക്കാൻ ശ്രമിക്കുകയും ചെയ്യുന്നുണ്ട്. സ്വന്തം ജനതയുടെ നന്മയക്ക് വേണ്ടി ഒരു രാജ്യദ്രോഹിയെയും ഒഴിവാക്കരുത് എന്നാണ് രാവണന്റെ പക്ഷം. തന്റെ നിലപാടുകളുടെ കൂറുമാറ്റങ്ങൾക്ക് അയാൾക്ക് ആയാളുടേതായ ന്യായീകരണങ്ങളുണ്ട്.
രാവണന്റെയുള്ളിൽ മറഞ്ഞിരിക്കുന്ന ക്രൂരമുഖങ്ങൾ മറ നീക്കി പലപ്പോഴായി പുറത്തു വരുന്നുണ്ട്. സ്വന്തം മാതാവു പോലും അയാളുടെ ചെയ്തികളിൽ നിന്നും മാറ്റി നിർത്തപ്പെടുന്നില്ല. സഹോദരിയുടെ രാത്രി സാഹസങ്ങളേയും ,വ്യഭിചാര വാർത്തകളെയും അസാമാന്യമായി തന്നെയാണ് രാവണൻ ന്യായീകരിക്കുന്നത്. അതിന്റെയെല്ലാം കാരണമായി പറയുന്നത് ബാല്യത്തിൽ തങ്ങൾക്ക് നിഷേധിക്കപ്പെട്ട സുഖ സൗകര്യങ്ങളും,സ്നേഹവാത്സല്യവുമൊക്കെയാണ്. ഒരിക്കൽ തന്റെ സിംഹാസനം കൈയ്യടക്കാൻ ശ്രമിച്ച സഹോദരീ ഭരത്താവിനെ കൊലപ്പെടുത്താൻ യാതൊരുമടിയും കാണിക്കുന്നില്ല രാവണൻ.
രാവണന്റെ പ്രിയങ്കരനായ പുത്ര മേഘനാദനാണ്. അയാൾ സുന്ദരനും ,സുമുഖനും അഭ്യസിയുമാണ്. എന്നാൽ സുന്ദരിയായ പരിചാരികയിൽ ജനിച്ച അതികായനെന്ന പുത്രൻ മാറ്റിനിർത്തപ്പെടുന്നതിലെ ഉദ്ദേശം വ്യക്തമാണ്. ദാസീ പുത്രനായതുകൊണ്ട് മാത്രമല്ല ആ വിവേചനം,തൊലികറുപ്പിന്റെ രാഷ്ട്രീയം തന്നെയാണത്. തന്റെ ആ മകന്റെ മരണത്തെ പ്രതീക്ഷിക്കുകയും, ആഗ്രഹിക്കുകയും ചെയ്യുന്ന മാനസിക വ്യാപാരങ്ങളെ ,രക്ത ബന്ധത്തെക്കാൾ സൌഹൃദത്തിനു വില കാണുന്ന രാവണന്റെ കുടില തന്ത്രങ്ങളായേ കാണാനാവൂ.
അസുര ചക്രവർത്തിയായ തന്റെ സഹോദരന്റെ പത്നിയാകാനാണ് സീതയോട് രാവണൻ അപേക്ഷിക്കുന്നത്. എന്നാൽ അപേക്ഷ നിഷേധിച്ച സീതയെ തട്ടികൊണ്ട് വന്ന് പാർപ്പിച്ചാണ് രാവണൻ തന്റെ ചെയ്തികൾക്ക് ന്യായവാദങ്ങളുയർത്തുന്നത്. സ്ത്രീകളോട് മര്യാദ കാണിക്കുന്നവന്നാണെന്ന് സ്വയം ആഭിമാനിച്ചിരുന്നുവെങ്കിലും,അവരുടെ സമ്മതമില്ലാതെ സ്വന്തം ഇംഗിതത്തിനായി എന്തും ചെയ്യാമെന്ന് രാവണൻ പലപ്പോഴായി കാണിച്ചു തരുന്നുമുണ്ട്. ഒരിടത്ത് വേശ്യാ വൃത്തിയും,പരപുരുഷ ബന്ധവും അസുരകുലത്തിന്റെ സാമൂഹികാചാരങ്ങൾ പ്രകാരം കുറ്റമല്ലെന്ന് പ്രഖ്യാപിക്കുന്നതിലൂടെ സഹോദരിയുടെ വഴിപിഴച്ച നടത്തിപ്പിനെ സമർത്ഥമായി വെളുപ്പിക്കുന്നുണ്ട്.
ദൂതിനായി വന്ന ഹനുമാനോട് ദൂതരുടെ നീതിമര്യാദകളെകുറിച്ച് പ്രസംഗിക്കുമ്പോഴും, സീതയെ സ്വന്തം മകളായാണ് കാണുന്നതെന്നാണ് രാവണൻ വ്യക്തമാക്കുന്നത്. പുത്രിയാണെങ്കിൽ പോലും അവളുടെ ഭരത്താവിന്റെ അനുമതിയില്ലാതെ പിടിച്ചുകൊണ്ടു വന്ന് അന്യായമായി പാർപ്പിക്കുന്നതിലെ വിരോധാഭാസം മുഴച്ചു നില്ക്കുന്നുണ്ട്. മരണത്തോട് മുഖാമുഖം കിടക്കുമ്പോഴും താൻ ചെയ്തതെല്ലാം ധർമ്മമായിരുന്നുവെന്ന് രാവണൻഉറച്ചു വിശ്വസിക്കുന്നുണ്ട്. മരത്തിന് പിന്നിൽ ഒളിച്ചിരുന്ന് ബാലിയെ രാമൻ വധിച്ചതിലെ അനീതിയെക്കുറിച്ച് പറയുമ്പോഴും ,ഭദ്രൻ തനിക്ക് വേണ്ടി ചെയ്ത ഒളിപ്പോരാട്ടങ്ങളെയും,അസംഖ്യം കൊലപാതകങ്ങളെയും ബോധപൂർവ്വം വിസ്മരിക്കുന്നു. എങ്കിൽ തന്നെയും ചിലയിടങ്ങളിൽ കർത്തവ്യബോധമുള്ള ഉത്തമ പിതാവിന്റെ വേഷമെടുത്തണയുന്നുണ്ട് രാവണൻ.
ഇവിടെ രാവണൻ അധികാര വർഗ്ഗത്തെ പ്രതിനിധാനം ചെയ്യുമ്പോൾ ,ഭദ്രൻ സാധാരണ ജനവിഭാ ഗങ്ങളെ പ്രതിനീകരിക്കുന്നു.ആര് ഭരിച്ചാലും അക്രമം ഒന്നു മാത്രമാണ് ലോകം ഭരിച്ചിട്ടുള്ളത്. അധികാരം നേടികഴിയുമ്പോൾ പതിയെ അവരും ആക്രമങ്ങളുടെയും ,അഴിമതികളുടെയും പിന്നാലെ പായുന്നു. സ്വന്തം നിലനിൽപ്പിന് അത് അത്യന്താപേക്ഷിതമാണെന്നും ഏതു പ്രകാരവും തന്റെ അപ്രമാദിത്വം നിലനിർത്തുകയും വേണമെന്ന് അവർ വിചാരിക്കുന്നു. ഒരുപക്ഷേ അധികാരമില്ലെങ്കിൽ നിലനിൽപ്പില്ലെന്നുള്ള തിരിച്ചറിവാകാം അതിനു പിന്നിൽ. രാജ്യത്തിന്റെ ഈ അവസ്ഥ ഒരിക്കലും മാറാൻ പോകുന്നില്ലെന്ന് ഭദ്രനറിയാം. അധികാരമുള്ളിടത്തോളം സകലതും പിടിച്ചടക്കുക എന്നതാണല്ലോ ഭരിക്കുന്നവരുടെ തന്ത്രം.
തന്റെ കൂടെയുള്ള ഓരോരുത്തരുടെയും മരണമാണ് രാവണനിൽ പുതിയ ബോധോദയങ്ങൾ സൃഷ്ടിക്കുന്നത്. അതുവരെ താൻ മുറുകെ പിടിച്ചുകൊണ്ടു നടന്ന വിശ്വാസ പ്രമാണങ്ങളെ വിശകലനം ചെയ്യാൻ ശ്രമിക്കുന്നത് ആ വൈകിയ ആ സമയങ്ങളിലാണ്. യുദ്ധം ചെയ്യുന്നത് സ്വാർത്ഥന്യായങ്ങളെ സംരക്ഷിക്കുന്നതിന് വേണ്ടി മാത്രമാണെന്ന ഭാര്യ മണ്ഡോദരിയുടെ ശകാര രൂപത്തിലുള്ള വാക്കുകളാണ് രാവണനെ അപ്പോളെങ്കിലും ആസ്വസ്ഥനാക്കുന്നത്. തന്റെ ഈ യുദ്ധം അസുരന്മാരുടെ അഭിമാനത്തിനു വേണ്ടിയുള്ളതാണെന്നും വ്യാപകമായ ജാതീയത ഇല്ലാതാക്കുവാനുള്ളതെന്നുമുള്ള പൊള്ളയായ വിശ്വാസങ്ങളുടെ മേൽ കിട്ടിയ കനത്ത പ്രഹരമായിരുന്നു അവരുടെ വാക്കുകൾ. സോദരിയെ അപമാനിച്ചതിനും,വിരൂപയാക്കപ്പെട്ടതിനും പകരം വീട്ടുമെന്ന് നിശ്ചയിക്കുന്ന അതേ രാവണൻ തന്നെയാണ് അവളെ വിധവയുമാക്കിയത്. തന്റെ മരണത്തെ പ്രതീക്ഷിച്ചു കിടക്കുമ്പോൾ മാത്രമാണ് രാജാവെന്ന നിലയിൽ കാട്ടികൂട്ടിയതെല്ലാം ഒരു നേരരേഖ പോലെ തന്റെ അബോധമണ്ഡലത്തിൽ ഒരു പുനർചിന്തനത്തിന് വിധേയമാക്കാൻ രാവണന് കഴിയ്യുന്നത്.
തന്റെ മരണശേഷം തന്റെ ജനങ്ങൾക്ക് എന്തു സംഭവിക്കുമെന്നുള്ള ഒരു ഉത്കണ്ഠ രാവണനുണ്ട്. തനിക്കു ശേഷം വരുന്ന രാമൻ പൗരോഹിത്യത്തിന്റെയും,ബ്രാഹ്മണകേന്ദ്രീകൃത സാമൂഹികാവസ്ഥയുടെയും പ്രതിനിധിയായി ഒരേ സമയം ഇരയും വേട്ടക്കാരനുമാകുന്ന ഒരു അവസ്ഥ രാവണൻ മുൻകൂട്ടി കാണുന്നുമുണ്ട്. രാവണന്റെ ആ കാഴ്ചയ്ക്ക് വർത്തമാന ഇന്ത്യനവസ്ഥയുമായി അഭേദ്യബന്ധം തന്നെയുണ്ടല്ലോ.
വാനരൻ : ബാലിയും സുഗ്രീവനും പിന്നെ താരയും
വാല്മീകി രാമായണത്തിൽ ആരണ്യകാണ്ഡം അവസാന സർഗ്ഗങ്ങളിലാണ് ബാലി സുഗ്രീവ പരാമർശം വരുന്നത്. കിഷ്കിന്ധാ കാണ്ഡം ഇരുപത്തഞ്ചാം സർഗ്ഗത്തിൽ ബാലിയുടെ വധത്തോടെ സഹോദരങ്ങളിൽ ഒരാളുടെ ഭാഗം അവസാനിക്കുകയായി. പിന്നീടങ്ങോട്ട് സുഗ്രീവനും, ബാലീപുത്രനായ അംഗദനുമൊക്കെയാണ് മറ്റു കഥാപാത്രങ്ങൾക്കൊപ്പം നിറഞ്ഞു നിൽക്കുന്നത്.
രാവണൻ :പരാജിതരുടെ ഗാഥയ്ക്കും, രണ്ടു ഭാഗങ്ങളിലായി കഥ പറയുന്ന കൌരവ വംശത്തിന്റെ ഇതിഹാസത്തിനും ശേഷം പുരാണ ഇതിഹാസങ്ങളിൽ നിന്നു കൊണ്ട് വീണ്ടുമൊരു കഥ പറയുകയാണ് ആനന്ദ് നീലകണ്ഠൻ, വാനരൻ എന്ന നോവലിലൂടെ. ബാലിസുഗ്രീവന്മാരുടെയും, ബാലീ പത്നി താരയുടെയും ചരിതമാണ് ഈ നോവൽ പറയുന്നത്. ചരിതം എന്ന വാക്കിന് വിവരം, ജീവചരിത്രം, കഥ എന്നൊക്കെ അർത്ഥമുണ്ട്.പക്ഷെ നോവലിലെ കാര്യമെടുക്കുമ്പോൾ കഥ എന്ന വാക്കിനോടാണ് അത് കൂടുതൽ നീതി പുലർത്തുന്നത്. വാല്മീകി രാമായണത്തിലെ കിഷ്കിന്ധാ കാണ്ഡത്തിലെ ചില കഥാപാത്രങ്ങളെ മറ്റൊരു പശ്ചാത്തലത്തിൽ പ്രതിഷ്ഠിച്ചിരിക്കുകയാണ് എഴുത്തുകാരൻ. രാമായണത്തിൽ നിന്നും ‘വാനരനി’ലേക്കു വരുമ്പോൾ കഥാപാത്രങ്ങൾക്കും, സംഭവങ്ങൾക്കും നിരവധി മാറ്റങ്ങൾ വന്നു ചേർന്നിട്ടുണ്ട്. പക്ഷെ പുതു കഥാപാത്രങ്ങളെ അധികമായി സൃഷ്ടിച്ചിട്ടുമില്ല . കപിശ്രേഷ്ഠരിൽ നിന്നും , ശാഖാമൃഗങ്ങങ്ങളിൽ നിന്നും വ്യത്യസ്തമായി വനനരന്മാരായാണ് അവരുടെ സമൂഹത്തെ ഇതിൽ അടയാളപ്പെടുത്താൻ ശ്രമിച്ചിരിക്കുന്നത്.
ഋക്ഷ രജസ്സിന്റെ വളർത്തുപുത്രന്മാരായാണ് ബാലിയും, സുഗ്രീവനും ഇവിടെ അറിയപ്പെടുന്നത്. ഒരു നപുംസകമായി അറിയപ്പെടുന്നുവെങ്കിലും യാഥാസ്ഥിതികരിൽ നിന്നും ,അവരുടെ പഴഞ്ചൻ ആചാരങ്ങളിൽ നിന്നും പുറത്തു പോന്ന് കിഷ്കിന്ധ എന്ന പുതു സാമ്രാജ്യം കെട്ടിപ്പടുക്കുന്നതുൾപ്പെടെയുള്ള പല കാര്യങ്ങളിലും ബാലിയ്ക്കും ,സുഗ്രീവനും,താരയക്കുമൊപ്പം അയാൾക്കും പങ്കുണ്ട്.
മുസിരിസ് മഹാപുരിയിൽ വാണിരുന്ന അസുരചക്രവർത്തിയായ മഹാബലിയെയും കുറിച്ച് നോവലിൽ പരാമർശമുണ്ട്. അത് കേരളീയരുടെ ഓണവുമായി ബന്ധപ്പെട്ട മഹാബലി തന്നെയാണ്. മാനുഷരെല്ലാരുമൊന്നു പോലെ എന്ന് ഉദ്‌ഘോഷിക്കുന്ന സമത്വവുമായി ബന്ധപ്പെട്ടാണ് മഹാബലി പരാമർശം കടന്നു വരുന്നത്.
മഹാഭാരതത്തിൽ പാഞ്ചാലിയെ വസ്ത്രാക്ഷേപം ചെയ്യുന്നതിന് സമാനമായ ഒരു സംഭവവും ഇവിടെയും കടന്നു വരുന്നുണ്ട്. വനനരകുലത്തിലെ യാഥാസ്ഥിതിക കൂട്ടരിൽ നിന്നും താരയ്ക്ക് അവഹേളനമേൽക്കുന്ന ഒരു സംഭവമാണിത്. തുണിയുരിയുന്നില്ലെങ്കിലും അത്രയ്ക്കും മോശമായ ഒരു ഘട്ടത്തിലൂടെ അവൾക്ക് കടന്നുപോകേണ്ടി വന്നു. ഋക്ഷരജസ്സൊഴികെ ആരും ആ അനീതിക്കെതിരെ ശബ്ദമുയർത്തുന്നില്ല. തഴയപ്പെടുന്നവരുടെയും, സംഘർഷങ്ങളിൽപ്പെട്ടുഴലുന്നവരുടെയും അതിന്റെയൊക്കെ തീവ്രാനുഭവങ്ങളുടെ വെല്ലുവിളികളെ അതിജീവിക്കുന്നവരുടെ പ്രതീകമാണ് വാനരനിലെ താര.
തന്റെ മുൻ നോവലായ പരാജിതരുടെ ഗാഥയിലെ രാവണന്റെ വിശ്വസ്തൻ ഭദ്രനെ അതേപോലെ ഇവിടെയും നിലനിർത്തിയിട്ടുണ്ട് എഴുത്തുകാരൻ. അധികാരത്തിലെത്തുന്നതുവരെയെ സമത്വത്തെകുറിച്ചും , സ്വാതന്ത്ര്യത്തേകുറിച്ചുമൊക്കെ ആളുകൾ സംസാരിക്കുകയുള്ളൂ. അവിടങ്ങളിൽ എത്തി കഴിയുമ്പോൾ പഴയതെല്ലാം വീണ്ടും ആവർത്തിക്കും. അടിച്ചമർത്തലുകളും , തൊട്ടുകൂടായമയുമൊക്കെ വീണ്ടും കടന്നു വരും. പരാജിതരുടെ ഗാഥ യിലെ രാവണന്റെ കഥാപാത്രത്തെ ഓർക്കുക , എവിടെ നിന്നായിരുന്നു അയാളുടെ തുടക്കമെന്നും, എങ്ങനെയാണ് അയാൾ അധികാരത്തിലേറിയെന്നും. ഇവിടെ വാനരനിൽ കാർത്ത വീര്യാർജ്ജുനനാൽ തടവിലാക്കപ്പെട്ട് രാവണനും, സുഗ്രീവനും കഴിയുമ്പോൾ രാവണന്റെ ശരീരത്തിന് കുറുകെ പൂണൂലുണ്ട്. തടവു മുറിയിൽ വച്ച് അബദ്ധത്തിൽ പോലും സുഗ്രീവനെ സ്പർശിക്കാതിരിക്കാൻ രാവണൻ ശ്രമിക്കുന്നുണ്ട്. തന്റെ അഹംബോധത്തിൽ പോലും സുഗ്രീവൻ അപരിഷ്കൃതനാണെന്നും ,വെറുമൊരു കുരങ്ങനാണെന്നും മാറ്റി നിർത്തേണ്ടവനാണെന്നും രാവണനറിയാം.
വനനരകുലത്തിൽപ്പെട്ടവനാണെങ്കിലും നീതിമാനാണ് വാനരനിലെ ബാലി ,അന്യായമായ രീതിയിൽ യുദ്ധം ജയിക്കുന്നതിനോട് എതിർപ്പുള്ളവനുമാണ്. ജെല്ലികെട്ടിൽ വച്ച് ആക്രമാസക്തമായി സുഗ്രീവനെയും അവരുടെ വളർത്തച്ഛനെയും ജീവച്ഛവമാക്കിയ ദുന്ദുഭിയെന്ന കാളയുടെ തല തന്റെ ഗദ കൊണ്ട് തച്ചു തകർത്ത് തന്റെ പ്രിയപ്പെട്ടവരുടെ ജീവൻ രക്ഷിച്ചപ്പോഴും ആ കൊലയിലെ അന്യായത്തിൽ അയാൾ നീറുന്നുണ്ട്. ജെല്ലികെട്ടിലെ പോരിൽ ഒരുത്തരത്തിലുമുള്ള ആയുധമുപയോഗിക്കാൻ പാടില്ലായെന്നുള്ള നിയമം നിവർത്തികേടുകൊണ്ടാണെങ്കിൽ പോലും പാലിക്കാൻ കഴിയാത്തതിൽ അയാൾ തന്റെ സങ്കടം താരയോട് കരഞ്ഞു തീർക്കുന്നുമുണ്ട്. അത്തരമൊരു ദീർഘ രംഗം എഴുത്തുകാരൻ എഴുതി ചേർത്തതിലെ യുക്തിയെ അഭിനന്ദിക്കാതെ വയ്യ. പിന്നീട് രാമൻ ബാലിയെ വധിക്കുമ്പോൾ ബാലിയ്ക്ക് ചോദിക്കാൻ ന്യായങ്ങളുണ്ടാവേണ്ടതുണ്ട്. മൃഗങ്ങളെ, ഇങ്ങോട്ട് പോര് ചെയ്താലും ഇല്ലെങ്കിലും വധിക്കാമെന്നുള്ള ന്യായത്തിന്റെ പുറത്താണല്ലോ രാമൻ ബാലിയെ അമ്പെയ്ത് കൊല്ലുന്നത്. അങ്ങനെയുള്ളപ്പോൾ മൃഗങ്ങളോടുള്ള പോരിൽ പോലും ധർമ്മത്തെ പുലർത്തുന്ന ബാലിയ്ക്കു രാമനെ ഉത്തരം മുട്ടിക്കുന്ന ചോദ്യങ്ങളുയർത്തേണ്ടതുണ്ട്. ഭക്ഷണത്തിനും ,ഇണയ്ക്കും വേണ്ടി മാത്രമേ വന നരന്മാർ പോരാടിക്കാറുള്ളൂ എന്ന് ബാലി ഇടയ്ക്കിടെ എല്ലാവരെയും ഓർമിപ്പിക്കാറുള്ളതുമാണ്.
വാനരനിലെ കഥ ബാലിയുടെയും ,സുഗ്രീവന്റെയും, താരയുടെയുമൊക്കെ കഥയാണെങ്കിലും ഇതിലെ നായകൻ ബാലിതന്നെയാണ്.അടിച്ചമർത്തപ്പെട്ടവരുടേയും,ന്യായം നിഷേധിക്കപ്പെട്ടവരുടേയും പ്രതിനിധിയാണയാൾ.
ധർമ്മചാരിയായ ബാലിയെ പോലുള്ളവർക്ക് ഈ ലോകത്തിൽ സ്ഥാനമില്ല. ശരിയും തെറ്റും എന്ന ലളിതമായ വിവേചനബോധത്തിന്റെ സ്ഥാനത്ത് സങ്കീര്‍ണ്ണമാക്കപ്പെട്ട സാധൂകരണങ്ങൾ ഇടം പിടിക്കും. ഹ്രസ്വകായന്മാർ അന്ധരായ ഭക്തന്മാരാൽ വാഴ്ത്തപ്പെടുകയും അതികായന്മാരായി മാറ്റപ്പെടുകയും ചെയ്യും. ഭിന്നാഭിപ്രായമുള്ള ഏതൊരാളെയും അവർ ചെന്നായ്ക്കളെ പോലെ ആക്രമിക്കുകയും ,നശിപ്പിക്കുക്കയും ചെയ്യും. ആ അന്ധകാരയുഗത്തിൽ മറ്റുള്ളവർക്ക് ഒരു ദീപമായിരിക്കാനാണ് ബാലി താരയോടാവശ്യപ്പെടുന്നത്.
മാതൃഭൂമി ബുക്സ് ആണ് പുസ്തകം പുറത്തിറക്കിയിരിക്കുന്നത്. ആനന്ദ് നീലകണ്ഠന്റെ രാവണൻ:പരാജിതരുടെ ഗാഥ വിവർത്തനം ചെയ്ത എൻ ശ്രീകുമാർ തന്നെയാണ് വാനരനും നമുക്ക് പരിചയപ്പെടുത്തിയിരിക്കുന്നത്. വില 450 രൂപ.