അപരത്വത്തെ അസ്ഥിത്വത്തിന്റെ അടിസ്ഥാനമാണെന്ന് അഭിപ്രായപ്പെട്ടത് മിഖായിൽ ബക്തിനാണ്. അപരത്വത്തിൽ നിന്നു മാത്രമേ ഒരാൾക്ക് തന്റെ സ്വത്വത്തെ വീണ്ടെടുക്കാൻ കഴിയൂ എന്ന ബക്തിന്റെ നിർവചനത്തോട് ചേർന്ന് നിൽക്കുന്ന ഒരു നോവലാണ് എലെന ഫെറാന്റേയുടെ ഉപേക്ഷിക്കപ്പെട്ട ദിവസങ്ങൾ. 2002 ൽ ഇറ്റാലിയൻ ഭാഷയിൽ I giorni dell’abbandono എന്ന പേരിൽ ഇറങ്ങിയ നോവൽ പിന്നെയും മൂന്നു വർഷങ്ങൾ കഴിഞ്ഞാണ് ഇംഗ്ലീഷിലേക്കു വിവർത്തനം ചെയ്യപ്പെട്ടത്. ആൻ ഗോൾഡ്സ്റ്റീൻ ആയിരുന്നു അത് പരിഭാഷപ്പെടുത്തിയത്. സമൂഹഭാവന സാമൂഹിക രാഷ്ട്രീയ മാറ്റങ്ങൾക്കനുസരിച്ച് പുതുരൂപം പ്രാപിച്ചാണ് നിലകൊള്ളുന്നത്.സ്വാഭാവികമായും അത്തരം പരിണാമങ്ങൾ സാഹിത്യ രചനകളെയും പലതരത്തിൽ സ്വാധീനിക്കാനിടയുണ്ട് .സമകാലിക ജീവിതത്തിന്റെ വിരസതയും,കുടുംബജീവിതത്തിന്റെ ആസ്വാസ്ഥ്യങ്ങളും,മടുപ്പും ആകാംക്ഷകളുമൊക്കെ സംഭവിക്കുന്ന ഒരു കുടുംബിനിയുടെ ജീവിതമാണ് ഉപേക്ഷിക്കപ്പെട്ട ദിവസങ്ങൾ എന്ന നോവലിൽ നിറഞ്ഞു നിൽക്കുന്നത്. സ്ത്രീകളുടെ പൊതുവേയുള്ള അവബോധത്തിന്റെയും, സംവേദനക്ഷമതയുടെയും,അവരുടെ ശക്തിയും ബലഹീനതയും സംബന്ധിച്ച വശങ്ങളെക്കുറിച്ചുമൊക്കെ കൈകാര്യം ചെയ്യുന്ന ഒരു നോവൽ കൂടിയാണിത്.
ഓൾഗയ്ക്കും മരിയോയ്ക്കും ജാന്നിയെന്നും ,ഇലാരിയെന്നും പേരുള്ള രണ്ടു കുട്ടികളും ഒരു നായയുമുണ്ട്,ശാന്തനും,ഭാര്യയെ നല്ലപോലെ മനസ്സിലാക്കിയവനും,വീടും കുടുംബവും ഒഴിച്ചു കൂടാത്തവനുമൊക്കെയായാണ് ഓൾഗ തന്റെ ഭർത്താവിനെ തുടക്കത്തിൽ വിശേഷിപ്പിക്കുന്നത്.അവരുടെ ആ വൈവാഹിക ജീവിതത്തിലുടനീളം ഓൾഗ തന്റെ ഭർത്താവിന്റെ കാര്യങ്ങൾ നോക്കുന്നതിനും അയാളെ തൃപ്തിപ്പെടുത്തുന്നതിനും വേണ്ടികൂടുതൽ സമയം ചെലവഴിച്ചു. അയാൾ അവളുടേതാണെന്ന് ഉറപ്പുവരുത്താൻ അയാൾക്കിഷ്ടമുള്ളതെല്ലാം വെച്ചു വിളമ്പി.ഒട്ടുമിക്ക സ്ത്രീകളെയും പോലെ തന്റെ ഭർത്താവിനെ നേടിയെന്ന മിഥ്യാധാരണ വച്ചു പുലർത്തിക്കൊണ്ട് ഓൾഗയും ഒരു വീട്ടമ്മയായി ജീവിച്ചു പോന്നു.

പതിനഞ്ചു വർഷത്തെ ദാമ്പത്യത്തിനു ശേഷം പെട്ടെന്നൊരു ദിവസം തന്നെ വിട്ടുപോകുമെന്നു പ്രഖ്യാപിക്കുന്ന ഭർത്താവിന്റെ വാക്കുകളെ ആദ്യമൊന്നും അവൾ വിലക്കെടുക്കുന്നില്ല. വീടു വിട്ടുപോകാനുള്ള അയാളുടെ പ്രഖ്യാപനം മുൻപും പലതവണ നടപ്പാക്കിയിരുന്നതിനാൽ കുറച്ചു ദിവസങ്ങളുടെ മടുപ്പിന് ശേഷം അയാൾ തിരികെയെത്തുമെന്ന് അവൾ വിശ്വസിച്ചു. ദിവസങ്ങൾ നീണ്ട കാത്തിരിപ്പിനോടുവിൽ അയാളുടെ വാക്കുകളിലെ ആത്മാർഥത അവൾ തിരിച്ചറിഞ്ഞു.ടൂറിനിലെ വീട്ടിനുള്ളിലെ നാല് ചുവരുകൾക്കുള്ളിൽ അവൾ സ്വയം തടവിലാക്കപ്പെട്ടു.
പ്രക്ഷുബ്ധമായ മാനസ്സികാവസ്ഥയിലിരുന്നുകൊണ്ട് സ്വയം ശാന്തമാകാൻ നേരം പുലരുന്നതുവരെ എഴുതുക എന്ന ശീലത്തിലേക്കു അവർ വഴുതിവീണു. മരിയോവിനു അവർ എഴുതുന്ന കത്തുകളുടെ ഉള്ളടക്കം വായനക്കാരുമായി പങ്കുവെയ്ക്കാൻ അവർ ഒരിക്കലൂം തയ്യാറാകുന്നുമില്ല. അയക്കാതെ വച്ചിരിക്കുന്ന ആ കത്തുകൾ എപ്പോഴെങ്കിലും അയാൾ വായിക്കുമെന്നും എല്ലാം മനസ്സിലാക്കി അയാൾ കുടുംബത്തിലേക്ക് തിരിച്ചു വരുമെന്നും അവർ കരുതി. മരിയോ ഉപേക്ഷിച്ചതോടുകൂടി കുടുംബത്തിന്റെ സാമ്പത്തിക ഭാവിയും താറുമാറായി.അവഗണനയുടെ പ്രഹരങ്ങൾക്കടിപ്പെട്ടു നുറുങ്ങിപ്പോയി ഭ്രാന്തെടുത്തു ചാകുന്ന ഒരു പെണ്ണായി കരുതാൻ അവൾ ശ്രമിച്ചു.ഒരു ശസ്ത്രക്രിയയ്ക്കിടെ ഒരു രോഗിയുടെ രക്തവും ഉമിനീരും കഫവും പോലെ ജീവിതം എന്നിൽ നിന്ന് ഒഴുകിപ്പോയി എന്നവൾ വിലപിക്കുന്നുണ്ട്.
ഓൾഗയെ കൂടുതൽ ആഴത്തിൽ കഷ്ടപ്പെടുത്തിയത് സ്വയം നഷ്ടപ്പെട്ടുപോകുന്നുവെന്ന അവളുടെ മാനസികാവസ്ഥയാണ് .യുക്തിക്കും,ഭ്രാന്തിനും അതിജീവനത്തിനുമിടയിൽ കലുഷിതമായ അവരുടെ മനസ്സ് അടിയന്തിര സാഹചര്യങ്ങളിൽ വേണ്ടവിധം തീർച്ചപ്പെടുത്തേണ്ട ചിന്തകളെയും പ്രവർത്തികളെയും നോവലിൽ കൃത്യമായി അടയാളപ്പെടുത്തിയിരിക്കുന്നു.
ഭർത്താവ് ഉപേക്ഷിച്ചു പോയതോടെ കുടുംബത്തിന്റെ ഉത്തരവാദിത്തം ഓൾഗയുടെതു മാത്രമായി ചുരുക്കപ്പെട്ടു . അതിന്റെ ആഘാതത്തിൽ പലപ്പോഴും അവർക്കു തന്റെ കുട്ടികളെ അവഗണിക്കേണ്ടിവന്നു. പലകാര്യങ്ങൾക്കും മൂത്തമകൾ ജാന്നിയെ വളരെയധികം ആശ്രയിക്കേണ്ടിവന്നു. ജീവിതം മാറിയിരിക്കുന്നതിനെക്കുറിച്ച് മനസ്സിലാക്കാൻ കഴിയാതെ ഭ്രമാത്മകതകളുടെ ഒരു ലോകത്തേക്ക് അവൾ പ്രവേശിക്കപ്പെട്ടു. ആ ലോകം അവൾക്ക് മുന്നിൽ ഒരു ശൂന്യത പോലെ വളർന്നു വന്നു.
മാനസിക വേദന ലഘൂകരിക്കുന്നതിനും , അപ്പോഴത്തെ ശ്രദ്ധ വ്യതിചലിപ്പിക്കുന്നതിനും താൻ ഇപ്പോഴും ആകർഷകമാണെന്ന് സ്വയം പറയാൻ ശ്രമിച്ചുകൊണ്ടു തന്നെയാണ് അയൽവാസിയായ കാരാനോയുടെ അടുത്ത് അവളെത്തുന്നത് . ആ ബന്ധം ഒരു പ്രണയത്തിലേക്കൊന്നും എത്തുന്നുമില്ല . അത്പക്ഷെ അവളിൽ സ്വയം വെറുപ്പും നിരാശയും ഉണ്ടാക്കിയതെയുള്ളൂ . കരാനോയുടെ മുറിയിൽ വച്ച് അയാളുമായി രമിക്കാൻ ശ്രമിക്കുമ്പോളും തന്റെ ഭർത്താവും അവരുടെ പുതിയ കാമുകിയും അതുപോലൊക്കെ ചെയ്തുകാണും എന്നവൾ ചിന്തിക്കുന്നുണ്ട്. ഒരുപക്ഷേ കരാനോയുമായുള്ള ആ ബന്ധം മാരിയോടുള്ള പ്രതിഷേധത്തിന്റെ സൂചകമായി മാത്രം കരുതാനാകില്ല . രാത്രിവേളകളിലെ അവരുടെ സുഖാനുഭവങ്ങളുടെ ചുണ്ടുകളിലേക്ക് ഞാനെന്റെത് പ്രതികാരത്തോടെ ചേർത്തുവയ്ക്കും എന്നവൾ പ്രഖ്യാപിക്കുന്നുമുണ്ട്.
എൻ പ്രഭാകരന്റെ കാമസൂത്രം എന്ന ചെറുകഥയിലെ ലീല എന്ന കഥാപാത്രം തന്റെ ഓഫീസിൽ കൂടെ ജോലി ചെയ്യുന്ന ജെയിംസിനോടൊപ്പം ഹോട്ടൽ മുറിയിലെത്തിയതിനു ശേഷം കാര്യത്തോടടുക്കുന്ന സമയത്ത് തന്റെ ഭർത്താവിനെ ഓർക്കുമ്പോളുണ്ടാകുന്ന ധാർമികതയുടെ ചെന്നിനോവൊന്നും ഇവിടെ ഓൾഗക്കു സംഭവിക്കുന്നില്ല.
ഉപേക്ഷിക്കപ്പെടലിന്റെ അപമാനത്തിൽ ഒരു സ്ത്രീ പിരിമുറുക്കവും സങ്കടവും കൊണ്ട് തളർന്നു നിൽക്കുമ്പോൾ അവളുടെ മനസ്സ് എപ്രകാരമായിരിക്കും എന്നു പ്രവചിക്കുക അസാധ്യമാണ്.ഇവിടെ അവർ ഒരു അമ്മ കൂടിയാണ്. ഭദ്രമായ ഒരു കുടുംബത്തിന്റെ അഭാവത്തിൽ മാതൃത്വം, ഏകാന്തത ,നിരാശ,ഉൽക്കണ്ഠ ,അനിശ്ചിതത്വം എന്നിവകൊണ്ട് കലുഷിതമായ മാനസികഭാവങ്ങളിലൂടെ കടന്നുപോകുന്ന ഒരു സ്ത്രീയുടെ ഭാഷയാണ് നോവലിനുള്ളത് . ആഖ്യാനത്തിലെ കൃത്യതയും ഭാഷയും വായനക്കാരുടെ മനസ്സിൽ ആഘാതം സൃഷ്ടിക്കുകയും ചെയ്യും.
ഇറ്റലിയിലെ ഏറ്റവും അറിയപ്പെടുന്ന സമകാലിക എഴുത്തുകാരിൽ ഒരാളാണ് എലെന ഫെറാന്റെ. അവരുടെ ഒട്ടുമിക്ക നോവലുകളും ശ്രദ്ധയാകർഷിക്കപ്പെട്ടവയാണ്. 1992 ലാണ് എലെന ഫെറാന്റേയുടെ ആദ്യ നോവലായ ട്രൌബ്ലിങ് ലവ് പുറത്തുവരുന്നത്. 2006 ൽ അതിന്റെ ഇംഗ്ലീഷ് പരിഭാഷ പുറത്തു വന്നു. 2016 ൽ അവരുടെ “ദി സ്റ്റോറി ഓഫ് ദി ലോസ്റ്റ് ചൈൽഡ്” എന്നതിന്റെ ഇംഗ്ലീഷ് പതിപ്പ് മാൻ ബുക്കർ ഇന്റർനാഷണൽ ചുരുക്കപട്ടികയിൽ ഇടം പിടിക്കുകയുണ്ടായി.ആ വർഷം തന്നെ ടൈം മാഗസിൻ എലീന ഫെറാന്റെയെ ഏറ്റവും സ്വാധീനിച്ച 100 പേരിൽ ഒരാളായി പ്രഖ്യാപിച്ചു.

പക്ഷെ ഇത്തരത്തിലുള്ള അന്താരാഷ്ട്ര പ്രശസ്തിയൊക്കെ ഉണ്ടായിട്ടും എഴുത്തുകാരിയെ കുറിച്ച് കൂടുതലായി ആർക്കും ഒന്നും അറിഞ്ഞുകൂടാ.അജ്ഞാതമായി എഴുതുന്നത് പുതിയ കാര്യമല്ലെങ്കിലും എലെന ഫെറാന്റേ എന്ന എഴുത്തുകാരിയുടെ പേരിനു പിന്നിൽ ശരിക്കും ആരാണ് എന്നതിന് ഇപ്പോഴും ഒരു വ്യക്തത വന്നിട്ടില്ല.
മലയാളത്തിൽ ഈ പുസ്തകം വിവർത്തനം ചെയ്തിരിക്കുന്നത് എഴുത്തുകാരിയായ സംഗീത ശ്രീനിവാസനാണ്.
ഒരുപക്ഷെ ഭാഷയുടെ സാംസ്‌കാരിക അതിർവരമ്പുകളെ ഒട്ടുമേ വകവെയ്ക്കാതെ തന്നെയാണ് ഈ നോവലിന്റെ വിവർത്തനം കൈകാര്യം ചെയ്തതെന്ന് പറയേണ്ടി വരും. അതിനു വേണ്ടി മാന്യമായ വാക്കുകൾ അന്വേഷിച്ചു പോകാൻ എഴുത്തുകാരി മെനക്കെട്ടിട്ടില്ല. ഒരുപക്ഷെ അങ്ങനെ ചെയ്തിരുന്നുവെങ്കിൽ വിവർത്തനത്തിൽ പാളിച്ചകളുണ്ടാകുമായിരുന്നേനെ. 2020 ലെ വിവർത്തനത്തിനുള്ള സാഹിത്യ അക്കാദമി അവാർഡ് സംഗീത ശ്രീനിവാസന് ലഭിച്ചത് ഈ പുസ്തകത്തിനാണ് . എലെന ഫെറാന്റേയുടെ വിവർത്തനം ഒരു ഇന്ത്യൻ ഭാഷയിൽ ആദ്യമായി പ്രത്യക്ഷപ്പെടുന്നതും മലയാളത്തിലാണ്. മേഘ ബുക്ക്സ് ആണ് പ്രസാധകർ.