ഒരുപാട് പറയാനറിയാത്തവർ മനസ്സിൽ തോന്നുന്നതൊക്കെ ചിലപ്പോൾ കുത്തികുറിച്ച് വെക്കും. കുറെ കഴിയുമ്പോൾ അത് എല്ലാവരെയും കാണിക്കണമെന്ന് തോന്നും. പക്ഷേ അത് മറ്റുള്ളവർ വായിക്കു മ്പോൾ തോന്നുന്ന ചമ്മലിനെ ഓർത്ത് മാറ്റിവെക്കും. കാലം കുറെ കഴിയുമ്പോൾ അതിനെയെല്ലാം മറികടക്കാനുള്ള ഒരു ധൈര്യമൊക്കെ വരും. അങ്ങനെ കിട്ടിയ എന്തോ ഒരു ധൈര്യത്തിലാണ് ഇങ്ങനെയൊരു തുടക്കം.എഴുതിയെഴുതി കൈയ്യക്ഷരം നന്നായതുപോലെ സ്വന്തം ഭാഷയും നന്നാക്കാനാവും എന്നു വിശ്വസിക്കുന്നതുകൊണ്ടു മാത്രം ഒരു ശ്രമം നടത്തിക്കളയാമെന്നു ഞാനും വിചാരിച്ചു.
About
തൃശ്ശൂർ ജില്ലയിലെ ഇരിഞ്ഞാലകുടക്കടുത്ത് കിഴുത്താനിയിൽ ജനനം. ഇപ്പോൾ തിരുവനന്തപുരം ടെക്നോപാർക്കിൽ ജോലി ചെയ്യുന്നു.