സി എൻ എൻ ചാനലിൽ ദക്ഷിണേഷ്യൻ വിഭാഗത്തിന്റെ മേധാവിയായിരുന്നു അനിതാ പ്രതാപ്. പ്രത്യേകിച്ച് പരിചയപ്പെടുത്തേണ്ടതായ ഒരു വ്യക്തിത്വമാണവരുടേത്. തങ്ങൾക്കു ചുറ്റുമുള്ള മനുഷ്യരുടെ ജീവിതം മെച്ചപ്പെടുത്തുന്നതിന് വേണ്ടി സ്വായം സമർപ്പിച്ച ഇന്ത്യയില ഒരു കൂട്ടം സാധാരണക്കാരുടെ വിവരങ്ങളാണ് അവരുടെ വാഴ്ത്തു പാട്ടില്ലാതെ എന്ന പുസ്തകത്തിലുള്ളത്. പ്രശസ്തിയുടെ വെള്ളിവെളിച്ചതിനു പുറത്തു നിൽക്കുന്നവരാണ് ഇതിലെ മിക്ക മനുഷ്യരും. സ്വന്തം ഇച്ഛാ ശക്തികൊണ്ടും ,ത്യാഗപൂർണ്ണമായ പ്രവർത്തികളും കൊണ്ട് ശ്രദ്ധേയരാണിവർ.
ലഡാക്കിനടുത്തുള്ള സക്കാറ ഗ്രാമത്തിൽ ജനിച്ച ചെവാങ് നോർഫലിന്റെ കഥ തന്നെ ഒരുദാഹരണമായി പറയാം. വരൾച്ച ബാധിച്ചയിടങ്ങളിൽ കൃത്രിമമായി ഹിമ നദികളുണ്ടാക്കി അവിടം കൃഷിയോഗ്യമാക്കിയ മനുഷ്യന്റെ ഒറ്റയാൾ പോരാട്ടമാണ് അദ്ദേഹത്തിന്റെ ജീവിതം. ഈ പുസ്തകത്തിലെ ആദ്യവ്യക്തിയും ഇദ്ദേഹമാണ്.
പള്ളിയോടും പള്ളിമേടയിലെ മേലാടൻമാരോടും കലഹിച്ചു ഫാദർ പുലികുത്തിയിൽ നിന്നും വെറും ജോർജ് ആയ ഒരാളുടെ കഥ അടുത്തതായി നമ്മൾ ഇതിൽ വായിക്കും. മർദിതരും,ചൂഷണം ചെയ്യപ്പെടാനും മാത്രം ജനിച്ചു വീണവർക്കു വാദിച്ചു ജയിക്കാൻ വേണ്ടി ജനനീതി എന്നപേരിൽ N .G.O തുടങ്ങിയ ഒരു വ്യക്തിയാണദ്ദേഹം. ദൈവ സാന്നിധ്യം പള്ളിക്കകത്തല്ല, എല്ലാവരിലുമുണ്ടെന്നു ഉറക്കെ പറഞ്ഞവരൊക്കെ ഇന്ന് പടിക്കു പുറത്താണ്. ഇദ്ദേഹത്തിന്റെയും അവസ്ഥ ഏതാണ്ട് അങ്ങനെയൊക്കെ തന്നെ.
ജീവിതത്തിൽ എന്തെങ്കിലും നേടണമെന്ന് നിങ്ങൾക്ക് സത്യത്തിൽ ആഗ്രമുണ്ടെങ്കിൽ നിങ്ങൾ നിലത്തിറക്കി നിന്നും അത് സ്വയം ചെയ്യണമെന്നു പറഞ്ഞ മറ്റൊരു വ്യക്തിയാണ് ലക്ഷ്മണൻ സിംഗ് . അണസാഗരം എന്ന ജലസംഭരണിയുണ്ടായ കഥയുടെ പിന്നിലെ നായകന്റെ കഥ ഈ അദ്ധ്യായത്തിൽ വായിക്കാം.
ഇതുപോലുള്ള നിരവധി പേരുടെ വിവരങ്ങളാണ് അനിതാപ്രതാപിന്റെ ഈ പുസ്തകത്തിലുള്ളത്.
മലയാളത്തിലേക്ക് ഈ പുസ്തകം വിവർത്തനം ചെയ്തിരിക്കുന്നത് എം എൻ കാരശ്ശേരിയാണ്. ഡിസി ബുക്ക്സ് പുറത്തിറക്കിയിരിക്കുന്ന ഈ പുസ്തകത്തിന്റെ വില 125 രൂപയാണ്
