പറഞ്ഞതിനും ഒരു ദിവസം മുൻപേ തന്നെ ഷെർലക് ഹോംസിന്റെ സമ്പൂർണ്ണ കൃതികൾ കൈയ്യിലെത്തിച്ച് മാതൃഭൂമിയിലെ യുവാവ് മാതൃകയായി. ഒക്ടോബർ 15 നു ആണ് പുസ്തകം ഇറക്കുമെന്നു പറഞ്ഞിരുന്നത്. അതിനിടയിൽ രണ്ടു മൂന്നു ദിവസം മുൻപ് താങ്കളുടെ ഷെർലക് ഹോംസിന്റെ പ്രീ പബ്ലിക്കേഷൻ ബുക്കിംഗ് ക്യാൻസൽ ചെയ്തിരിക്കുന്നു എന്നു പറഞ്ഞു വന്ന മാതൃഭൂമിയുടെ മെയിൽ ചെറുതായി ഒന്നു ഞെട്ടിച്ചിരുന്നു.ഇനി ഇവന്മാർ ഈ പരിപാടി ഉപേക്ഷിച്ചു കാണുമോ എന്നു കരുതി അവരെ അപ്പോ തന്നെ വിളിച്ചു ചോദിച്ചു. മാതൃഭൂമി ആയതുകൊണ്ടു പൈസ പോകില്ല എന്നൊരു ധൈര്യം ഉണ്ടായിരുന്നു.അവരുടെ ഭാഗത്തു നിന്നുള്ള ഒരു ടെക്‌നിക്കൽ മിസ്റ്റേക് ആയിരുന്നു എന്ന് അറിയാൻ കഴിഞ്ഞു. പറഞ്ഞ 15 നു തന്നെ ഇറങ്ങില്ല ,പുതിയ തിയതി ഒക്ടോബർ 30 ആക്കി എന്നൊക്കെ ഏതോ ഗ്രൂപ്പിൽ ആരോ എഴുതികണ്ടിരുന്നു.പക്ഷെ അങ്ങാനൊന്നും സംഭവിച്ചില്ല. പ്രീ പബ്ലിക്കേഷൻ ബുക് ചെയ്യുമ്പോൾ തരാമെന്നു പറഞ്ഞ ഒരു ഫ്രീ ബുക്കും കൂടെ കിട്ടിയിട്ടുണ്ട്. പലതവണ വായിച്ചതാണെങ്കിലും ഹോംസിനെ വീണ്ടും വീണ്ടും വായിക്കാനും ഇഷ്ടപെടാനും പ്രത്യേകിച്ചു കാരണമൊന്നും വേണ്ടല്ലോ. അപ്പോൾ വീണ്ടും ത്രില്ലറുകളുടെ ,വായനയുടെ ലോകത്തേക്ക്…


