കോഴിക്കോട് ബീച്ചിൽ നടക്കുന്ന കേരള ലിറ്ററേച്ചർ ഫെസ്റ്റിവലിൽ കാലത്തെ എഴുതുന്ന കഥകൾ എന്ന വിഷയത്തെപ്പറ്റി സംവാദം നടക്കുകയുണ്ടായി. *സതീഷ് ബാബു പയ്യന്നൂർ *വിനു അബ്രഹാം *എം ചന്ദ്രപ്രകാശ് എന്നിവരാണ് ചർച്ചയിൽ പങ്കെടുത്തവർ.
ഒരോ കാലവും ആ കാലത്തിന്റെ പ്രത്യേകതകളെ പ്രതിനിധീകരിക്കുന്നു.എല്ലാ സാഹിത്യകൃതികളൊക്കെ തന്നെയും ഒരു ചരിത്ര മ്യൂസിയമാണെന്നു പറയാം.എഴുത്തുകാരൻ കടന്നു പോകുന്ന കാലത്തെ ആവാഹിക്കുകയും സ്വാംശീകരിക്കുകയും ,അവരുടെ കൃതികളിൽ ഉൾകൊള്ളിക്കുകയും ചെയ്യുന്നു. ഒരെഴുത്തുകാരന്റെ മനസിൽ അറിഞ്ഞോ അറിയാതെയോ കാലം കടന്നു വരുന്നുണ്ട്.ഉമ്പർട്ടോ ഏകോയെ പോലുള്ളവർ അവരുടെ കാലത്തെ കുറിച്ചാണധികവും എഴുതിയത്.ഇന്ത്യനവസ്ഥകളിലേക്ക് വരുമ്പോൾ പ്രേം ചന്ദിനെ പോലുള്ളവരുടെ കൃതികളിൽ കൃത്യമായി അക്കാലത്തെ സാമൂഹിക സാമ്പത്തിക അവസ്ഥകളെ രേഖപ്പെടുത്തുന്നുണ്ട്. മലയാള സാഹിത്യത്തിൽ ഭാവുകത്വ ഫാസിസം എഴുത്തുകാരിൽ പ്രഫലമായി തന്നെയുണ്ടെന്നു കഥാകൃത് വിനു അബ്രഹാം ചൂണ്ടിക്കാണിക്കുന്നു.എഴുത്തിൽ രാഷ്ട്രീയം ഉണ്ടെങ്കിൽ മാത്രമേ ആളുകൾ കൈയ്യടിക്കുകയുള്ളൂ എന്ന അവസ്ഥയാണിപ്പോൾ എന്നദ്ദേഹം പറയുന്നു.എഴുത്തിന്റെ ഹൃദയമാണ് കാലമെന്നു എം ചന്ദ്രപ്രകാശ് രേഖപ്പെടുത്തുന്നു.അനുഭവമില്ലാത്ത ഒരെഴുത്തിനും ജീവനുണ്ടാകില്ല.എഴുത്തുകാരന്റെ പ്രതിബദ്ധത എങ്ങനെയായിരിക്കണം എന്നതിനെക്കുറിച്ചു കാണികളിൽ നിന്നും ചോദ്യമുണ്ടായി.കാലത്തെ എഴുതുന്ന കഥകളെ ‘വളരെ കാലത്തേ’ എഴുതുന്ന കഥകളെന്നും വേണമെങ്കിൽ വ്യാഖാനിക്കാം എന്നും കഴിഞ്ഞ ലക്കം മാതൃഭൂമി അഴച്ചപതിപ്പിൽ എഴുതിയ ‘നൈറ്റ്മെയർ ‘ എന്ന കഥയും അത്തരത്തിൽ കാലത്തെ അടയാളപ്പെടുത്തുന്ന ഒന്നാണെന്നും അദ്ദേഹം പറഞ്ഞു.
