ഒരു സ്വേച്ഛാധിപതിക്കും ഭയത്തിലൂടെയും അക്രമത്തിലൂടെയും മാത്രം എക്കാലവും ഭരിക്കാനാവില്ല. താൽക്കാലികമായി നഗ്നശക്തികളെ പിടിച്ചടക്കാം എന്നല്ലാതെ ഇത് ദീർഘകാലത്തേക്ക് പര്യാപ്തമല്ല എന്നുള്ളത് വാസ്തവമായ സംഗതിയാണ് . തന്നെ പ്രശംസിക്കാൻ സ്വന്തം ജനതയെ നിർബന്ധിക്കാൻ കഴിയുന്ന ഒരു സ്വേച്ഛാധിപതി കൂടുതൽ കാലം നിലനിൽക്കും. ആധുനിക സ്വേച്ഛാധിപതിയുടെ വിരോധാഭാസം, ജനകീയ പിന്തുണയുടെ മിഥ്യാധാരണ അദ്ദേഹം സൃഷ്ടിക്കണം എന്നതാണ്. ഇരുപതാം നൂറ്റാണ്ടിലുടനീളം, ദശലക്ഷക്കണക്കിന് ആളുകൾ , നേതാക്കൾ തങ്ങളെ അടിമത്തത്തിന്റെ വഴിയിൽ കൊണ്ടുപോകുമ്പോഴും സ്വയം ആവേശഭരിതരായി നേതാക്കളെ അഭിനന്ദിക്കാൻ നിർബന്ധിതരായി.
എങ്ങനെ ഒരു സ്വേച്ഛാധിപതിയായി , എന്ന പുസ്തകം രചിച്ച ഫ്രാങ്ക് ഡികോട്ടർ , ഇരുപതാം നൂറ്റാണ്ടിലെ ഏറ്റവും ഫലപ്രദമായ എട്ട് വ്യക്തിത്വ ആരാധനപത്രങ്ങളിലേക്ക് നമ്മെ കൊണ്ടുപോകുന്നു.മുസ്സോളിനി, ഹിറ്റ്‌ലർ, സ്റ്റാലിൻ, മാവോ സെദോംഗ്, കിം ഇൽ-സുംഗ്, നിക്കോളെ ചൗഷസ്ക്യു, എത്യോപ്യയിലെ മെൻജിസ്റ്റു, ഹെയ്തിയിലെ ഡുവാലിയർ എന്നിങ്ങനെ ഇരുപതാം നൂറ്റാണ്ടിനെ ലോകത്തിന്റെ ശ്രദ്ധ കേന്ദ്രമാക്കിയവരാണിവർ. ഈ സ്വേച്ഛാധിപതികൾ നിരന്തരം സ്വന്തം പ്രതിച്ഛായയിൽ പ്രവർത്തിക്കുകയും ജനങ്ങളെ മഹത്വപ്പെടുത്താൻ പ്രോത്സാഹിപ്പിക്കുകയും ചെയ്തു. ജനാധിപത്യം പിൻവാങ്ങുന്ന ഈ കാലഘട്ടത്തിൽ, ഇന്നത്തെ ചില ലോക നേതാക്കൾക്കിടയിൽ സമാന സാങ്കേതിക വിദ്യകളുടെ പുനരുജ്ജീവനത്തെ നാം കാണുന്നുണ്ടോ?
സമയോചിതമായ ഈ പഠനം, മികച്ച ആഖ്യാനാത്മകതയോടെ ഒരു ആരാധനാരീതി എങ്ങനെ വിത്തിടുന്നു പടരുന്നു , വളരുന്നു, സ്വയം നിലനിർത്തുന്നു എന്ന് പരിശോധിക്കുന്നുണ്ട് ഈ പുസ്തകം. വ്യക്തിത്വത്തിന്റെ ആരാധനാരീതി അത് ഉൾക്കൊള്ളുന്നിടത്ത്, സ്വേച്ഛാധിപത്യത്തിന്റെ ഹൃദയത്തിൽ തന്നെയാണ് സ്ഥാപിക്കുന്നത് എന്നു ഈ പുസ്തകം പറഞ്ഞു വെക്കുന്നുണ്ട്.
അവലംബം:ബ്ലൂംസ്ബെറി