2018 ലെ സാഹിത്യത്തിനുള്ള നോബൽ സമ്മാനം ഒരു ലൈംഗികഅപവാദത്തിൽ വിവാദമായതിനെ തുടർന്ന് പ്രഖ്യാപിക്കയുണ്ടായില്ല.2019 ൽ അതുംകൂടി ചേർത്താണ് അവാർഡ് പ്രഖ്യാപിച്ചത്. യൂറോപ്പ്യൻ പക്ഷപാതവും വർണ്ണ വർഗ്ഗ വിവേചനവും നോബൽ കമ്മിറ്റിയെ സ്വാധീനിക്കുന്നുണ്ടെന്ന വാദം വളരെ കാലം മുൻപ് തന്നെ നിലനിൽക്കുന്നുണ്ട്.അർഹതപ്പെട്ടെന്നു തോന്നുന്നവർക്ക് അതുകിട്ടാതെ വരുമ്പോൾ സ്വാഭിവികമായും ഉണ്ടായിവന്നിരുന്ന സംശയങ്ങൾ മുന്നോട്ട് പോകുന്തോറും കൂടിവരുന്നതായികാണാം. എന്നാൽ ഇക്കൊല്ലം വിവാദത്തിനു തിരികൊളുത്തിരിക്കുന്നതിന്റെ വിഷയം മറ്റൊന്നാണ്. 2019 ലെ സാഹിത്യ നോബൽ പീറ്റർ ഹാൻഡെക് എന്ന ഓസ്ട്രിയൻ എഴുത്തുകാരനാണ് കിട്ടിയിരിക്കുന്നത്.എഴുത്തുകാരന്റെ രാഷ്ട്രീയവും സാംസ്‌കാരിക വീക്ഷണങ്ങളും അഭിപ്രായപ്രകടനകളുമാണ് സ്വയം പ്രഖ്യാപിത പ്രബുദ്ധ ജനങ്ങളെ വിറളി പിടിപ്പിച്ചിരിക്കുന്നത് .അതിലൊട്ടും അതിശയോക്‌തി ഇല്ലതാനും.നിയോ ഫാസിസറ് സമീപനങ്ങൾ പരസ്യമായി സ്വീകരിച്ചുപോന്നിട്ടുള്ളയാളാണ് കക്ഷി.സെർബിയൻ വംശഹത്യയെ ന്യായീകരിക്കുകയും ,സ്ലോബോഡാൻ മിലോസെവിക് എന്ന സെർബിയൻ സ്വേച്ഛാധിപതിയുടെ ഇഷ്ടതോഴനും ആരാധകനുമായിരുന്നു ഹാൻഡെക്. പുരസ്‌കാരങ്ങൾ വെറും പുരസ്‌കാരങ്ങൾ മാത്രമല്ല എന്നാണ് ഒരു ഭാഷ്യം.സാഹിത്യമൂല്യം മാത്രം അല്ലെങ്കിൽ കല-സാംസ്കാരിക സംഭാവനകൾ മാത്രം പരിഗണിച്ചാണോ പുരസ്‌കാരങ്ങൾ തീരുമാനിക്കുകയും സമ്മാനിക്കുകയും ചെയ്യുന്നത് എന്നത് പ്രസക്തമായ ഒരു ചോദ്യമാണ്.സാഹിത്യമോ അതിന്റെ രചയിതാവോ സമൂഹത്തിൽ നിന്നും വേറിട്ടു നിൽക്കുന്ന ഒന്നല്ല. അതിലൊരു തർക്കവും ഇല്ല. അംഗീകാരങ്ങൾ ലഭിക്കുന്ന വ്യക്തിയുടെ രാഷ്ട്രീയവും നിലപാടുകളും സമൂഹത്തെ പല രീതിയിലും സ്വാധീനിക്കുന്നുണ്ടെന്ന ഒരു വാദമാണ് ഇത്തരം വാദങ്ങളെ ചൂടുപിടിപ്പിക്കുന്നത്.പക്ഷെ അത് ഒരു മാനദണ്ഡമാക്കി ഉയർത്തിക്കാണിക്കാമോ എന്നാണ് ഒരു മറു ചോദ്യം? ഒരു വ്യക്തി ഏതു രാഷ്ട്രീയപ്പാർട്ടിയിൽ വിശ്വസിക്കുന്നു അല്ലെങ്കിൽ ഏതു മതത്തെ പിന്തുണക്കുന്നു എന്നത് പുരസ്‌കാരത്തിന് പരിഗണിക്കുമ്പോൾ മുന്നിൽ വരാമോ? സാഹിത്യ കൃതിയുടെ കനവും മേന്മയും നോക്കി തന്നെയാകണം അവാർഡ് നിർണയം.ബാക്കിയുള്ളതെല്ലാം അതിന്റെ പിന്നിലെ വരുന്നുള്ളൂ. സ്വീഡിഷ് അക്കാദമിക്ക് കൃതികൾ അയക്കുമ്പോൾ ഇനി മുതൽ രചയിതാവിന്റെ മതതാത്പര്യം, രാഷ്ട്രീയ നിലപാടുകൾ,എന്നിവകൂടാതെ സ്വഭാവ സര്ടിഫിക്കറ്റു കൂടി കരുതണമെന്നാണോ ഇക്കൂട്ടർ പറയുന്നത്? അങ്ങനെയാണെങ്കിൽ സിനിമ അഭിനയത്തിന് ഓസ്കാർ കൊടുക്കുമ്പോൾ നായകൻ സിനിമയിൽ പുക വലിക്കുകയോ മദ്യപിക്കുകയോ അതുമല്ലെങ്കിൽ സ്ത്രീകളോട് മോശമായി പെരുമാറുകയും പ്രവർത്തിക്കുകയും ചെയ്യുന്നുണ്ടെങ്കിൽ അത്തരം രംഗങ്ങൾ സമൂഹത്തെ സ്വാധീനിക്കും എന്ന മുടന്തൻ ന്യായം ഇവിടെ പ്രയോഗികമാണോ? കൂടാതെ വ്യക്തി ജീവിതത്തിലും അയാൾ അങ്ങനെ തന്നെയാണെകിൽ എന്തായിരിക്കും നിലപാട്? അയാൾ അവാർഡിന് ആർഹനല്ല എന്നാണോ? എന്തുകൊണ്ട് ഇതു കലാ സാഹിത്യ രംഗങ്ങളിൽ മാത്രം സംഭവിക്കുന്നു? രാഷ്ട്രീയ തെരഞ്ഞെടുപ്പിന്റെ കാര്യത്തിൽ നമ്മൾ ആരും ഇതു പരിഗണിക്കാത്തത് എന്തു കൊണ്ടാണ്? ഒരു രാഷ്ട്രീയക്കാരൻ അഴിമതി കാണിച്ചാലും പീഡനം നടത്തിയാലും പിന്നെയും പിന്നെയും അയാളെ തന്നെ തിരഞ്ഞെടുക്കുന്നത് എന്തിന്റെ അടിസ്‌ഥാനത്തിലാണ്? അവിടങ്ങളിൽ എന്തുകൊണ്ട് അത്തരം ന്യായങ്ങൾ നടപ്പിലാകുന്നില്ല? പീറ്റർ ഹാൻഡിക്കിന്റെ കൃതികൾ മഹത്തായതുകൊണ്ടു തന്നെയാണ് നോബൽ സമ്മാനം കിട്ടാൻ അദ്ദേഹം അർഹനായത്. പറഞ്ഞു വരുമ്പോൾ ഈ പീറ്റർ ഹാൻഡെക് ഒരു പ്രതിഭാസം തന്നെയാണെന്നു അദ്ദേഹത്തിന്റെ കൃതികളും കൈവച്ചിട്ടുള്ള സാഹിത്യമേഖലകളും കണ്ടാൽ മനസിലാകും.നാടകം, നോവൽ, തിരക്കഥ കൃത്തു ,പ്രഭാഷകൻ, പ്രബന്ധമെഴുത്തു എന്നിങ്ങനെ സമസ്തമേഖലകിലും അദ്ദേഹത്തിന്റെ സാന്നിധ്യം കാണാം.ഓസ്ട്രിയയിലെ മിക്ക രാഷ്ട്രീയ സാംസ്‌കാരിക സംവാദങ്ങളിലും ഹാൻഡെക്നെ കാണാം.A Sorrow Beyond Dreams,The Goalie’s Anxiety at the Penalty Kick,The Left-Handed Woman,Short Letter, Long Farewell,A Moment of True Feeling,Repetition,Three by Peter Handke എന്നിങ്ങനെ എഴുതിക്കൂട്ടിയ പുസ്തകങ്ങൾ ഇനിയുമുണ്ട്. ലിസ്റ്റ് ഇവിടെ തീരുന്നില്ല. 2014-ൽ ഹാൻഡ്‌കെ സാഹിത്യത്തിനുള്ള നോബൽ സമ്മാനം നിർത്തലാക്കണമെന്ന് ആവശ്യപ്പെടുകയും അതിനെ “സർക്കസ്” എന്ന് വിളിക്കുകയും ചെയ്ത ആളാണ് നമ്മുടെ ഈ കക്ഷി.കിട്ടിയ അവാര്ഡുകള്ക്കും കണക്കില്ല. ജോർജ്ജ് ബുച്നർ സമ്മാനം , വിലെനിക്ക ഇന്റർനാഷണൽ ലിറ്റററി പ്രൈസ് ,അമേരിക്ക അവാർഡ് ,തോമസ്-മാൻ-പ്രീസ്ഫ്രാ,ൻസ് കാഫ്ക സമ്മാനം, മൾഹൈമർ ഡ്രമാറ്റിക്കർപ്രെയിസ്,, ഇന്റർനാഷണൽ ഇബ്സൻ അവാർഡ് ,ഇപ്പോഴിതാ സാഹിത്യത്തിനുള്ള നോബലും. പറഞ്ഞു വന്നത് അവാർഡ് കൊടുക്കേണ്ടത് അയാളുടെ സ്വഭാവ മഹിമ നോക്കിയല്ല ,മറിച്ചു കഴിവ് കണ്ടിട്ടു തന്നെയാകണം എന്നെ പറയാൻ ഉദ്ദേശിച്ചുള്ളൂ. മറിച്ചാണെങ്കിൽ ഇവിടെ ആർക്കും അവാർഡ് കൊടുക്കാൻ പറ്റില്ല.ഒരു ഉദാഹരണം പറയുകയാണെങ്കിൽ 1953 ലെ സാഹിത്യ ത്തിനുള്ള നോബൽ സമ്മാനം വിൻസ്റ്റൻ ചർച്ചിലിനു കിട്ടിയത് ചോദ്യം ചെയ്യാവുന്ന ഒരു സംഗതിയല്ലേ?.വംശീയ വിശ്വാസങ്ങൾ വച്ചുപുലർത്തിയിരുന്ന ആളായിരുന്നു ചർച്ചിൽ . വെറുപ്പിന്റെ രാഷ്ട്രീയം വച്ചുപുലർത്തിയിരുന്ന, ഇൻഡ്യക്കാരോടും പ്രതേകിച്ചു ഗാന്ധിജിയോടും ചർച്ചിൽ പ്രകടിപ്പിച്ചിരുന്ന അസഹിഷ്ണുത കു പ്രസിദ്ധമാണല്ലോ.1943 ലെ ബംഗാൾ കലാപത്തിന് മുഖ്യ കരണക്കാരനും ഈ ചർച്ചിൽ ആയിരിന്നു എന്ന് കാണാം.എന്നിട്ടും അദ്ദേഹത്തിന് നൊബേൽ കിട്ടി . എന്ത് വിരോധാഭാസം അല്ലെ? അങ്ങനെ എത്രയെത്ര ഉദാഹരണങ്ങൾ കിടക്കുന്നു.. ഇതൊന്നും കാണാത്തവരാണ് ഇപ്പോഴത്തെ സാഹിത്യ നോബല് പ്രഖ്യാപനം കളങ്കപ്പെട്ടു എന്നു വിലപിക്കുന്നത്. സ്വീഡിഷ് അക്കാദമി നല്ല സ്വഭാവത്തിനുള്ള ഒരു നോബല് കൂടി ഉൾപ്പെടുത്തണം എന്നാണ് എന്റെ ഒരു ഇത് . അല്ലാതെ എന്തു പറയാനാണ്?.